Friday December 15, 2017
Latest Updates

സോര്‍ട്സ് മാസ്സ് സെന്ററില്‍ കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഏപ്രില്‍ 30 ഞായറാഴ്ച്ച

സോര്‍ട്സ് മാസ്സ് സെന്ററില്‍ കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഏപ്രില്‍ 30 ഞായറാഴ്ച്ച

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ സോര്‍ട്സ് മാസ്സ് സെന്ററില്‍ കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഏപ്രില്‍ 30 ഞായറാഴ്ച്ച റിവര്‍വാലിയിലെ സെന്റ് ഫീനിയന്‍സ് ദേവാലയത്തില്‍വച്ച് നടത്തപ്പെടുന്നു.

ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും.ആഗ്‌നസ് ജിമ്മി,ആരെന്‍ ജോര്‍ജ്, ഏയ്ഡന്‍ ജോര്‍ജ്,ഡോണ്‍ ബിനോയി,എഡ്വിന്‍ സൈജുസോണ്‍,ഹെയ്ഡണ്‍ ജോസ്,റിയോണ്‍ ജോബി എന്നീ കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

സോര്‍ട്സ് മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് പ്രഥമ ദിവ്യകാരുണ്യസ്വീകരണ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ആന്റ്ണി ചീരംവേലില്‍ അറിയിച്ചു.

വാര്‍ത്ത: മജു പേയ്ക്കല്‍ (പി. ആര്‍. ഓ)

Scroll To Top