Friday December 09, 2016
Latest Updates

സ്വോര്‍ഡ്‌സില്‍ കുട്ടികള്‍ക്കായി ഹാല്ലോവീന്‍ ഫണ്‍ഡേ: ഒരുക്കങ്ങളായി 

സ്വോര്‍ഡ്‌സില്‍ കുട്ടികള്‍ക്കായി ഹാല്ലോവീന്‍ ഫണ്‍ഡേ: ഒരുക്കങ്ങളായി 

സ്വോര്‍ഡ്‌സ് :സ്വോര്‍ഡ്‌സില്‍ പുതിയതായി രൂപം കൊള്ളുന്ന ക്രിയേറ്റിവ് ഫാമിലി ഗ്രൂപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഹാല്ലോവീന്‍ ഫണ്‍ഡേ ഒരുക്കുന്നു.സ്വോര്‍ഡ്‌സിലെ റിവര്‍വാലിയിലുള്ള കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നാളെ (വ്യാഴാഴ്ച) ഉച്ച കഴിഞ്ഞു 2.30 മുതല്‍ 5.30 വരെ കുട്ടികള്‍ക്കായി വിവിധ തരം മത്സരങ്ങളും കളികളും നടത്തപ്പെടും.മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്കപ്പെടും.കൂടാതെ ചെറിയ കുട്ടികള്‍ക്കായി ബൌണ്‍സി കാസ്റ്റിലും ഒരുക്കിയിട്ടുണ്ട്.

കുട്ടികള്‍ക്കായി കുട്ടികള്‍ തന്നെ തിരഞ്ഞെടുത്ത മത്സരങ്ങളും കളികളുമായിരിക്കും നടത്തപ്പെടുക എന്ന പ്രത്യേകത കൂടി ഈ പരിപാടിക്കുണ്ട്.

സ്വോര്‍ഡ്‌സിലെയും പരിസര പ്രദേശങ്ങളിലുള്ള ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നതായി ക്രിയേറ്റിവ് ഫാമിലി ഗ്രൂപ്പ് കൂട്ടായ്മ അറിയിച്ചു.പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ ഇന്ന് തന്നെ ബന്ധപെടേണ്ടതാണ് 
കൂടുതല്‍ വിവരങ്ങള്‍ക്ക് 
ജിമ്മി മാത്യു :0876805213 
റോഷന്‍ :0892528702 
വാര്‍ത്ത:ജോര്‍ജ് പുറപ്പന്താനം 

Scroll To Top