Wednesday July 26, 2017
Latest Updates

ഫിംഗ്ളസ് വെസ്റ്റിന് വിജയകിരീടം,ലൂക്കന്‍ ക്രിക്കറ്റ് ക്ലബ്ബ് റണ്ണേഴ്സ് അപ്പ്:സ്വോര്‍ഡ്സ് കപ്പ് ക്രിക്കറ്റിന് ആവശോജ്വലമായ സമാപനം

ഫിംഗ്ളസ് വെസ്റ്റിന് വിജയകിരീടം,ലൂക്കന്‍ ക്രിക്കറ്റ് ക്ലബ്ബ് റണ്ണേഴ്സ് അപ്പ്:സ്വോര്‍ഡ്സ് കപ്പ് ക്രിക്കറ്റിന് ആവശോജ്വലമായ സമാപനം

സ്വോര്‍ഡ്സ്: സ്വോര്‍ഡ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന സ്വോര്‍ഡ്സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്ടില്‍ ഫിംഗ്ലസ് വെസ്റ്റ് ടീം വിജയികളായി.ഫൈനലില്‍ കരുത്തരായ ലുക്കന്‍ ക്രിക്കറ്റ് ക്ലബിനെയാണ്(LCC ) ഫിംഗ്ലസ് വെസ്റ്റ് ടീം പരാജയപ്പെടുത്തിയത് .ഡോണാബേറ്റിലെ ന്യൂ ബ്രിഡ്ജ് പാര്‍ക്കില്‍ ഉള്ള ക്ലബ്ബിന്റെ ഗ്രൗണ്ടില്‍ വച്ച് നടന്ന വാശിയേറിയ മത്സരത്തില്‍ അയര്‍ലണ്ടിലെ പന്ത്രണ്ടോളം പ്രമുഖ ടീമുകള്‍ മാറ്റുരച്ചു.
നേരത്തെ ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഫിന്‍ഗാള്‍ മേയര്‍ ഡാരന്‍ ബട്‌ലര്‍ നിര്‍വഹിച്ചു.ടൂര്‍ണമെന്റിന്റെ നടത്തിപ്പിലും കൂട്ടായ്മയിലും അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.

വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും നല്‍കി.ഫിംഗ്ലസ് വെസ്റ്റ് ടീമിന്റെ അങ്കൂര്‍ ശര്‍മ്മ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആയി ലൂക്കന്‍ ക്രിക്കറ്റ് ക്ലബ്ബിലെ നീം ഹസ്റത്തിനെയും, മികച്ച ബൗളറായി ഫിംഗ്ലസ് വെസ്റ്റ് ടീമിന്റെ മുഹമ്മദ് അബ്ദുള്ളയെയും തിരഞ്ഞെടുത്തു.മികച്ച ക്യാച്ചിനുള്ള അവാര്‍ഡ് സ്വോര്‍ഡ്സ് ടീമിലെ ലെസ്ലി അഗസ്റ്റിന്‍ കരസ്ഥമാക്കി.

സ്പൈസ് ബസാര്‍,ഓട്ടോ ടെക് ക്രഷ് റിപ്പയര്‍,വിസ്ത കരിയര്‍ സൊല്യൂഷന്‍സ് എന്നിവരാണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍.

ടൂര്‍ണമെന്റ് വിജയിപ്പിക്കാന്‍ സഹകരിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി കോഓര്‍ഡിനേറ്റര്‍ പവല്‍ കുര്യാക്കോസും മറ്റു ഭാരവാഹികളും അറിയിച്ചു.sw 10sw6 sw5 sw4 sw3 sw1 sw10

Scroll To Top