Tuesday December 06, 2016
Latest Updates

സ്വോര്‍ഡ്സിലെ യുവതിയെ വെളുപ്പാന്‍ കാലത്ത് ആക്രമിച്ചതാര്? അന്വേഷണം തുടരുന്നു

സ്വോര്‍ഡ്സിലെ യുവതിയെ വെളുപ്പാന്‍ കാലത്ത് ആക്രമിച്ചതാര്? അന്വേഷണം തുടരുന്നു

ഡബ്ലിന്‍:കഴിഞ്ഞ ഞായറാഴ്ച രാവിലെ സ്വോര്‍ഡ്സില്‍ യുവതി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാനാകാത്ത സാഹചര്യത്തില്‍ ഗാര്‍ഡ അന്വേഷണം തുടരുന്നു. രാവിലെ 6.45 ന് ജോലിക്കു പോകുകയായിരുന്ന യുവതിയെ ഗ്രേ നിറമുള്ള ഹുഡ്ഢി ധരിച്ച ഒരാള്‍ സീടൗണ്‍ റോഡിനു (വുഡ്ഡിസ് റൌണ്ട് എബൌട്ട്)സമീപത്തുവച്ച് ആക്രമിക്കുകയായിരുന്നു.ലൈംഗികമായ ആക്രമണമാണ് ഇയാള്‍ നടത്താനൊരുങ്ങിയത്.കുതറി മാറിയ യുവതി ചെറിയ തോതില്‍ പരിക്കേറ്റെങ്കിലും ഇവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

അപ്പോഴേക്കുംറെഡ് അഥവാ മെറൂണ്‍ കളറുള്ള ഒരു ടാക്‌സിയുടെ ഡ്രൈവര്‍ സംഭവം കണ്ട് വാഹനം നിര്‍ത്തി യുവതിയുടെ സഹായത്തിനെത്തി.മറ്റു രണ്ടു വാഹനങ്ങളും സമീപത്തുണ്ടായിരുന്ന ഒരു സൈക്കിള്‍ യാത്രക്കാരനും ഇവരെ സഹായിച്ചുവെങ്കിലും പിന്നീട് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഗാര്‍ഡയ്ക്ക് ലഭിച്ചില്ല.യുവതിയെ സഹായിക്കാനെത്തിയവരില്‍ നിന്നും അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗാര്‍ഡ

എന്നാല്‍ അക്രമിയെ ഇതുവരെയും പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ യുവതിയെ സഹായിച്ചവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് ഗാര്‍ഡ. ആക്രമണത്തിനു ശേഷം ഏതാനും പേര്‍ യുവതിയെ സഹായിക്കാനായി സ്ഥലത്തെത്തിയിരുന്നു.

Scroll To Top