Thursday December 08, 2016
Latest Updates

സ്വിസ് മലയാളികള്‍ ഒരുക്കുന്ന യൂറോപ്യന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് മേയ് 28 ന് ബാസലില്‍ 

സ്വിസ് മലയാളികള്‍ ഒരുക്കുന്ന യൂറോപ്യന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് മേയ് 28 ന് ബാസലില്‍ 

ബാസല്‍:കെ സി എസ് സി ബാസല്‍ ഏഷ്യാനെറ്റ് യൂറോപ്പ് ആന്‍ഡ് ആനന്ദ് ടിവി സംയുക്തമായി സംഘടിപ്പിക്കുന്ന യൂറോപ്യന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് കെ സി എസ് സി ഓപന്‍2016 മേയ് 28 ശനിയാഴ്ച വിറ്റീസ് സ്‌പോര്‍ട്‌സ് സെന്റര്‍ ബാസലില്‍ വെച്ച് നടക്കുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍ കേന്ദ്രീകരിച്ചു തുടക്കം കുറിച്ച കേരളാ കള്‍ച്ചറല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മൂന്നാമത് യൂറോപ്യന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഏഷ്യാനെറ്റ് യു കെയുടെയും ആനന്ദ് ടിവിയുടെയും സഹകരണത്തോടെ വിപുലമായ രീതിയില്‍ നടക്കുന്നതായിരിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികളും ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാരും അറിയിച്ചു

കായിക വിനോദങ്ങളില്‍ യുവജന പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി കെ സി എസ് സി ആരംഭിച്ച യൂത്ത് ഐക്കണ്‍ അവാര്‍ഡ് ഈ പ്രാവശ്യവും നല്‍കുന്നതായിരിക്കുമെന്ന് ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാരായ മാത്യു കുരിക്കല്‍, സുനില്‍ തളിയത്ത്, തോമസ് ചിറ്റാട്ടില്‍, അനില്‍ ചക്കാലയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.ടൂര്‍ണമെന്റ് മത്സരങ്ങള്‍ ആനന്ദ് ടി വിയിലൂടെ യൂറോപ്യന്‍ മലയാളികള്‍ക്ക് വീക്ഷിക്കാവുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:http://www.kcscbasel.com/








Scroll To Top