Friday December 09, 2016
Latest Updates

സ്വരലയയുടെ കലാസന്ധ്യ വര്‍ണ്ണാഭമായി,നൃത്തച്ചുവടുമായി സിറിയന്‍ അഭയാര്‍ഥി കുടുംബവും 

സ്വരലയയുടെ കലാസന്ധ്യ വര്‍ണ്ണാഭമായി,നൃത്തച്ചുവടുമായി സിറിയന്‍ അഭയാര്‍ഥി കുടുംബവും 

ഡബ്ലിന്‍: സ്വരലയയും ലെക്സ്ലിപ് ഇന്റര്‍കള്‍ച്ചറല്‍ ഫ്രണ്ട്‌സ് ഗ്രൂപ്പും സംയുക്തമായി ക്രിസ്തുമസിനോടനുബന്ധിച്ച് നടത്തിവരാറുള്ള കലാസന്ധ്യ നവംബര്‍ 28 ാം തീയതി ലെക്സ്ലിപ്പ് നേറ്റിവിറ്റി പാരീഷ് ഹാളില്‍ നടന്നു. ലെക്‌സിലിപ്പിലേയും സമീപപ്രദേശങ്ങളിലെയും ഡാന്‍സ്, മ്യൂസിക് സ്‌കൂള്‍ കുട്ടികളുടെ കലാപ്രകടനത്തിനോടൊപ്പം വിവിധരാജ്യക്കാരായ നിരവധിപേരുടെ കലാപരിപാടികളും ചേര്‍ന്നപ്പോള്‍ കലാസന്ധ്യ അവിസ്മരണീയമായി. swa3

ലൂക്കനിലെ വര്‍ണ്ണം സ്‌കൂള്‍ ഓഫ് ഡാന്‍സിലെ സിജി സാവിയോയുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്ന ആല്‍ഡിയ സുനില്‍, റോസ് ചെറിയാന്‍ എന്നിവര്‍ അവതരിപ്പിച്ച ഭരതനാട്യം ഏറെ പ്രശംസ പിടിച്ചുപറ്റി. കൂടാതെ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അയര്‍ലണ്ടിലെത്തിച്ചേര്‍ന്ന സിറിയന്‍ അഭയാര്‍ത്ഥി കുടുംബം അവതരിപ്പിച്ച നൃത്തം സദസ് ഉയര്‍ന്ന കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

തുടര്‍ച്ചയായ 9 വര്‍ഷം പിന്നിട്ടിരിക്കുന്ന ഈ മേളയില്‍ പങ്കെടുക്കുന്നവരുടെ ഗണ്യമായ വര്‍ധനവ് ഈ സംരംഭത്തിന്റെ വിജയമാണെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മികവാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കുന്നതിന് ഇത് പ്രചോദനമായതായി ലെക്സ്ലിപ് ഇന്റര്‍കള്‍ച്ചറല്‍ ഫ്രണ്ട്‌സ് ഗ്രൂപ്പിലെ അംഗങ്ങള്‍ പറഞ്ഞു.
വാര്‍ത്ത:ബെന്നി ജോസഫ് 

Scroll To Top