Saturday December 10, 2016
Latest Updates

സെന്റ് വിന്‍സന്റ്‌സ് ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരുടെ വാദം നിഷേധിച്ചു. ഐ എന്‍ എം ഓ സമരത്തിനൊരുങ്ങുന്നു 

സെന്റ് വിന്‍സന്റ്‌സ് ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരുടെ വാദം നിഷേധിച്ചു. ഐ എന്‍ എം ഓ സമരത്തിനൊരുങ്ങുന്നു 

ഡബ്ലിന്‍:അത്യാഹിത വിഭാഗങ്ങളില്‍ ഉണ്ടാവുന്ന ജനത്തിരക്കിനെ ആശുപത്രി അധികൃതര്‍ കുറച്ച് കാണുകയാണ് എന്ന നഴ്‌സ്മാരുടെ തള്ളി വാദം ഡബ്ലിനിലെ സെ്‌ന്റെ വിന്‍സെന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രി. മാസങ്ങളായി നീളുന്ന ജനത്തിരക്ക് രോഗികളുടെ സ്ഥിതി അപകടത്തിലാക്കുകയും ഒപ്പം നഴ്‌സുമാരെ സഹിക്കാനാവാത്ത സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നത സാഹചര്യത്തില്‍ സമരത്തിലേക്ക് നീങ്ങുന്നത് സംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റിലെ നഴ്‌സുമാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്താനുള്ള പുറപ്പാടിലാണ് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷന്‍. 

സെന്റ് വിന്‍സന്റ് ആശുപത്രിയിലെ ട്രോളികളില്‍ കഴിയുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 137 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് യൂണിയന്‍ പറയുന്നു. ഇതിനൊപ്പം ഓരോ പ്രഭാതത്തിലും ഉണ്ടാകുന്ന ജനത്തിരക്കിന്റെ നില മാനേജ്‌മെന്റ് കുറച്ചു കാണുകയാണ് എന്നും യഥാര്‍ത്ഥ രോഗികളുടെ എണ്ണം കുറച്ച് റിപ്പോര്‍ട്ട് ചെയ്യുകയുമാണ് ചെയ്യുന്നതെന്നും യൂണിയന്‍ ആരോപിക്കുന്നു. 

ഐ എന്‍ എം ഒ ഈ വിഷയം ആശുപത്രിയുടെ മാനേജ്‌മെന്റിനോട് നേരിട്ട് ഉന്നയിച്ചിട്ടുണ്ട് എന്നും,എന്നാല്‍ അവര്‍ മറ്റ് ആശുപത്രികളില്‍ നടക്കുന്നതിനു സമാനമായ രീതിയില്‍ ട്രോളികളുടെ എണ്ണം എടുക്കുന്നത് നിരസിക്കുകയാണ് എ്ന്നും ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫീസര്‍ ഫിലിപ്പ് മക്ക് അനേന്‍ലി പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ മാനേജുമെന്റ് തയ്യാറാവാത്തതിലും കുറഞ്ഞ പക്ഷം ഈ പ്രതിസന്ധിയുടെ യാഥാര്‍ത്ഥ രൂക്ഷത സമ്മതിക്കുകയെങ്കിലും തങ്ങളുടെ അംഗങ്ങള്‍ അസംതൃപ്തരും നിരാശരുമാണെന്നും അദ്ദേഹം അറിയിച്ചു. 

സെന്റ് വിന്‍സെന്റ് അധികൃതരുടെ പക്ഷം തങ്ങള്‍ 2006 മുതല്‍ ഐ എ്ന്‍ എം ഓ യുടെ നാഷണല്‍ ട്രോളി കൗണ്ടിന് എണ്ണം നല്‍കുന്നുണ്ട് എന്നും അവ കണക്കാക്കുന്നതില്‍ തങ്ങള്‍ തുടരുന്ന രീതിയ്ക്ക് കാലങ്ങളായി മാറ്റം ഒന്നും വരുത്തിയിട്ടില്ല എന്നുമാണ്. ട്രോളിയില്‍ നിന്ന് ശരിക്കുമുള്ള ഒരു കിടക്കയിലേക്ക് മാറ്റുന്നത് വരെ ഒരു രോഗിയുടെ പേരും ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യാറില്ല. ഒരു രോഗിയെ അവരുടെ കണ്‍സള്‍ട്ടന്റോ അഡ്മിറ്റിംഗ് ടീമോ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് വരെയും ട്രോളി എണ്ണത്തില്‍ നിന്ന് അവരെ ഒഴിവാക്കിക്കാണിക്കാറില്ല എന്നും ആശുപത്രിയുടെ വക്താവ് പറയുന്നു.

വെള്ളിയാഴ്ച 20 രോഗികള്‍ വിന്‍സെന്റ്‌സില്‍ ട്രോളിയില്‍ ഉണ്ടെന്ന് ഐ എന്‍ എം ഓ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്യൂമെണ്ട് ആശുപത്രിയില്‍ ഇത് 47 ആണ്. അയര്‍ലണ്ടില്‍ മൊത്തം 384 രോഗികള്‍ ട്രോളിയിലോ വാര്‍ഡുകളിലോ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടാനായി കാത്ത് കിടക്കുന്നുണ്ട്. 

Scroll To Top