Thursday December 08, 2016
Latest Updates

സെന്റ് വിന്‍സെന്റ് ഡി പോളിന്റെ സഹായം തേടിയവരില്‍ നഴ്‌സുമാരും അധ്യാപകരും ഗാര്‍ഡയും 

സെന്റ് വിന്‍സെന്റ് ഡി പോളിന്റെ സഹായം തേടിയവരില്‍ നഴ്‌സുമാരും അധ്യാപകരും ഗാര്‍ഡയും 

ഡബ്ലിന്‍: സെന്റ് വിന്‍സെന്റ് ഡി പോളിന്റെ സഹായം തേടുന്നവരില്‍ നഴ്‌സുമാരുടെയും, ഗാര്‍ഡ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ബില്‍ അടയ്ക്കാനും മറ്റ് കുടുംബകാര്യങ്ങള്‍ക്കുമാണ് വിന്‍സെന്റ് ഡി പോളിന്റെ സഹായം തേടുന്നത്. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്കും വേതനം വെട്ടിക്കുറച്ച നടപടികള്‍ക്കും ശേഷമാണ് വിന്‍സെന്റ് ഡി പോളിന്റെ സഹായം തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്. 2008 ന് ശേഷം ഇതുവരെ 42.2 മില്യന്‍ യൂറോയാണ് വിന്‍സെന്റ് ഡി പോള്‍ സഹായം നല്‍കിയത്. വിന്‍സെന്റ് ഡി പോളിന്റെ വെളിപ്പെടുത്തല്‍ പ്രമുഖ യൂണിയനുകള്‍ ശരിവെച്ചു.

തങ്ങളുടെ ഭൂരിപക്ഷം അംഗങ്ങളും ദൈനംദിന ബില്ലുകള്‍ അടയ്ക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചു. ബില്ലുകള്‍ അടയ്ക്കുന്നതിന് വിന്‍സെന്റ് ഡി പോളിനെ ആശ്രയിക്കുന്നവരില്‍ നഴ്‌സുമാര്‍, ഗാര്‍ഡ, അധ്യാപകര്‍ എന്നീ വിഭാഗം ജീവനക്കാരാണ് മറ്റാരെക്കാള്‍ കൂടുതല്‍ വേതനം വെട്ടിക്കുറയ്ക്കപ്പെട്ട വിഭാഗമെന്ന് ഐ.എന്‍.എം.ഒ വക്താവ് പറഞ്ഞു. വേതനം വെട്ടിക്കുറയ്ക്കല്‍, ലേവി, യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് തുടങ്ങിയ ബാധ്യതകള്‍ ജീവനക്കാരെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഓര്‍ഗനൈസേഷന്‍ പറഞ്ഞു.

അധ്യാപകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു 40,000 അംഗങ്ങളുള്ള അധ്യാപക സംഘടനയായ ഐഎന്‍ടിഒ എന്ന സംഘടന പറഞ്ഞു. വേതനം വെട്ടിച്ചുരുക്കലും അമിത നികുതി ഭാരവുമാണ് അധ്യാപകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സമാനമായ അവസ്ഥയിലാണ് ഗാര്‍ഡ ഉദ്യോഗസ്ഥരും. ഗാര്‍ഡ ജീവനക്കാര്‍ വിന്‍സെന്റ് ഡി പോളിന്റെ സഹായം തേടിയെന്ന വാര്‍ത്തയില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് ഗാര്‍ഡറെപ്രസെന്റെറ്റീവ് അസോസിയേഷന്‍ പ്രതികരിച്ചു.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ലോക വ്യാപകമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വിന്‍സെന്റ് ഡി പോള്‍ 

Scroll To Top