Tuesday December 06, 2016
Latest Updates

സുസൂക്കി ഹയബൂസ സൂപ്പര്‍ബൈക്കുകള്‍ക്ക് വില കുറഞ്ഞേക്കും

സുസൂക്കി ഹയബൂസ സൂപ്പര്‍ബൈക്കുകള്‍ക്ക് വില കുറഞ്ഞേക്കും
സുസൂക്കിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഹയബൂസ സൂപ്പര്‍ബൈക്കുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ കമ്പനി പദ്ധതിയിടുന്നു. വിപണിയില്‍ വര്‍ദ്ധിച്ചു വരുന്ന മത്സരം കണക്കിലെടുത്താണ് സുസൂക്കിയുടെ തീരുമാനം. ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ബൈക്കുകളുടെ വില്‍പന വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വില കുറക്കുക എന്നതാണ് ലക്ഷ്യം.

സുസൂക്കിയുടെ മനെസര്‍ പ്ലാന്റിലായിരിക്കും ഹയബൂസയുടെ അസംബ്ലിങ് നടക്കുക. സ്‌പെയര്‍ പാര്‍ട്ടുകള്‍ ഇന്ത്യയിലെത്തിച്ച് അസംബ്ള്‍ ചെയ്യുക വഴി വലിയ തോതിലുള്ള നികുതിലാഭം കമ്പനിക്കുണ്ടാകും. ഇത് ഉല്‍പന്നത്തിന്റെ വിലകുറക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സുസൂക്കിയുടെ വിഖ്യാത മോഡലിന് പുറത്തിറങ്ങിയ ആദ്യനാളുകളില്‍ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ബൈക്ക് എന്ന ബഹുമതിയുണ്ടായിരുന്നു. ഇന്നും പ്രതാപം നശിക്കാത്ത ഈ വാഹനം ഒരു അത്യാധുനിക ക്ലാസിക്കായാണ് പരിഗണിക്കപ്പെടുന്നത്. നിലവില്‍ മുംബൈ എക്‌സ് ഷോറൂം നിരക്കനുസരിച്ച് 15,95,000 രൂപയാണ് ഹയബൂസക്ക് വില. ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങുന്നതോടെ 12 ലക്ഷത്തിനടുത്ത വിലയില്‍ വാഹനം വിപണിയിലെത്തിക്കാന്‍ സുസൂക്കിക്ക് സാധിച്ചേക്കും.
.

Scroll To Top