Monday May 29, 2017
Latest Updates

സുസ്മിതാ സെന്നിന് പുതു തലമുറയില്‍ ഏറെ ഇഷ്ടം കങ്കണയെ

സുസ്മിതാ സെന്നിന് പുതു തലമുറയില്‍ ഏറെ ഇഷ്ടം കങ്കണയെ

മുഖ്യ ധാരക്കൊപ്പം നില്ക്കാന്‍ പണ്ടേ സുസ്മിതാ സെന്നിനു വിയോജിപ്പായിരുന്നു. അതു കൊണ്ടാവാം, ഇപ്പോഴത്തെ പുതു തലമുറയിലെ പല പരീക്ഷണങ്ങള്‍ക്കും താരം സമ്പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. യുവ തലമുറയില്‍ തന്നെ സുസ്മിതക്ക് ഏറെ ഇഷ്ടം കങ്കണ നാണോട്ടിനെ ആണ്. കങ്കണയെ അഭിനന്ദനങ്ങള്‍ കൊണ്ടു പൊതിയുകയാണ് സുസ്മിത.  ക്വീന്‍ എന്ന സിനിമയിലെ കങ്കണയുടെ പ്രകടനമാണ് സുസ്മിതയുടെ മനം കവര്‍ന്നിരിക്കുന്നത്. ക്വീനിലെ അഭിനയത്തിനാണ് കങ്കണയ്ക്ക് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചത്.

തന്റെ കാലത്ത് ഇന്നത്തേ പോലെ മാറി ചിന്തിക്കാന്‍  അനുയോജ്യമായ സാഹചര്യമായിരുന്നില്ലെന്നും ബോളിവൂഡിലെ ഈ താര സുന്ദരി സങ്കടപ്പെടുന്നു. അന്നു തങ്ങള്‍ മുഖ്യ ധാരയില്‍ നിന്നും മാറി ചിന്തിക്കുമ്പോള്‍ അതൊരു വലിയ ദുരന്തമായി മാറുകയാണ് പതിവ്. സമൂഹം മുഴുവന്‍ തങ്ങളെ ഒറ്റപ്പെടുത്താനായി മുന്നോട്ടു വരുമായിരുന്നെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ഇന്ന് ചിന്താ ശേഷിയുള്ളവര്‍ക്ക് നല്ല കാലമാണ്. കുറേയൊക്കെ മാറ്റം ഉള്‍കൊള്ളാന്‍ സമൂഹവും തയ്യാറായി കഴിഞ്ഞു. സിനിമയുടെ കാര്യത്തില്‍ മാറി ചിന്തിച്ച സിനിമകളില്‍ ശ്രീ ദേവിയുടെ ഇംഗ്ലീഷ് വിംഗ്ലീഷ് കഴിഞ്ഞാല്‍ തനിക്കേറ്റവും ഇഷ്ടം കങ്കണയുടെ ക്വീന്‍ ആണ്. കങ്കണയുടെ പ്രകടനം ഓരോ തവണ കാണുമ്പോഴും കോരിതരിക്കും. തന്റെ തന്നെ കുട്ടിക്കാലമാണ് കങ്കണ ഓര്‍മ്മപ്പെടുത്തുന്നത് എന്നും താരം കൂട്ടി ചേര്‍ത്തു.

 

Scroll To Top