Sunday December 04, 2016
Latest Updates

ലളിത് മോദി വിവാദത്തില്‍ സുഷമ സ്വരാജ് രാജി സന്നദ്ധത അറിയിച്ചു

ലളിത് മോദി വിവാദത്തില്‍ സുഷമ സ്വരാജ് രാജി സന്നദ്ധത അറിയിച്ചു

ലളിത് മോദി വിവാദത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നതായി സൂചന. ബിസിസിഐ മുന്‍ പ്രസിഡന്റ് ലളിത് മോദിക്ക് വഴിവിട്ട് സഹായം നല്‍കിയെന്ന വിവാദത്തെ തുടര്‍ന്നാണ് സുഷമ രാജി സന്നദ്ധത അറിയിച്ചത്.

ലളിത് മോദി വിവാദം മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതിന് മുമ്പാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്. ലളിത് മോദിയെ സുഷമ സ്വരാജ് സഹായിച്ചത് സംബന്ധിച്ച് ബ്രിട്ടീഷ് എംപിയുടെ ഇമെയില്‍ പുറത്തുവിട്ട വാര്‍ത്താ ചാനല്‍ മന്ത്രിയുടെ പ്രതികരണം ചോദിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സംഭവം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സുഷമ സ്വരാജ് രാജി വെക്കേണ്ടതില്ലെന്നറിയിച്ച് ആര്‍എസ്എസ് നേതൃത്വം രാജിയാവശ്യം തള്ളുകയാണുണ്ടായത്.

ഐപിഎല്‍ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നേരിടുന്ന ലളിത് മോദിക്ക് നിയമ വിരുദ്ധമായി പാസ്‌പോര്‍ട്ട് നല്‍കാന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഇടപെട്ടതിന്റെ രേഖകളാണ് ബ്രിട്ടീഷ് മാധ്യമം കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. സംഭവം വിവാദമായതോടെ മാനുഷിക പരിഗണനയുടെ പുറത്താണ് ലളിത് മോദിയെ സഹായിച്ചതെന്ന് സുഷമ സ്വാരജ് പ്രതികരിച്ചു. ലളിത് മോദിയുടെ ഭാര്യ ശസ്ത്രക്രീയക്ക് വിധേയയായിരുന്നു. ഇവരെ കാണാന്‍ പോകുന്നതിനായി യാത്രാ രേഖകള്‍ അനുവദിക്കാനാണ് താന്‍ ഇടപെട്ടതെന്നായിരുന്നു സുഷമയുടെ വിശദീകരണം.

സംഭവത്തില്‍ സുഷമയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം രംഗത്തെത്തിയിരുന്നു. കള്ളപ്പണ രാജാവായ ലളിത് മോദിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്നും സുഷമ സ്വാരാജിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്നലെ ആവശ്യപ്പെട്ടു.

 

Scroll To Top