Saturday September 23, 2017
Latest Updates

നെഞ്ചു വേദന:സുഷമ സ്വരാജ് ആശുപത്രിയില്‍

നെഞ്ചു വേദന:സുഷമ സ്വരാജ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടയൊണ് സുഷമയെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസില്‍) പ്രവേശിപ്പിച്ചത്. സുഷമയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും എയിംസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ എയിംസിലെ ഹൃദ്രോഗവിദഗ്ദ്ധരുടെ നിരീക്ഷണത്തില്‍ തുടരുന്ന സുഷമ 20 വര്‍ഷമായി പ്രമേഹ രോഗബാധിതയാണ്.ഇന്ത്യയിലെത്തിയ പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറിയുമായി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്

Scroll To Top