Tuesday February 28, 2017
Latest Updates

ബ്രിട്ടീഷ് ഗായിക സൂസന്‍ ബോയല്‍ ഒരു മില്യന്‍ യൂറോ നോക്ക് പള്ളിയ്ക്ക് സംഭാവന ചെയ്‌തെന്ന് മാധ്യമങ്ങള്‍,നിഷേധിച്ച് പള്ളി വികാരി 

ബ്രിട്ടീഷ് ഗായിക സൂസന്‍ ബോയല്‍ ഒരു മില്യന്‍ യൂറോ നോക്ക് പള്ളിയ്ക്ക് സംഭാവന ചെയ്‌തെന്ന് മാധ്യമങ്ങള്‍,നിഷേധിച്ച് പള്ളി വികാരി 

നോക്ക് :അയര്‍ലണ്ടിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ നോക്കിലെ ബസലിക്കയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രമുഖ ബ്രിട്ടീഷ് ഗായിക സൂസാന്‍ ബോയല്‍ ഒരു മില്യന്‍ യൂറോ സംഭാവന ചെയ്‌തെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍.പരിശുദ്ധ അമ്മയോടുള്ള തന്റെ അകമഴിഞ്ഞ നന്ദി അറിയിച്ചു കൊണ്ട് ബോയല്‍ ഒരു മില്യന്‍ യൂറോ മാതാവിന് കാണിക്കയര്‍പ്പിച്ചു എന്നായിരുന്നു ഗായികയുടെ വക്താക്കള്‍ വെളിപ്പെടുത്തിയിരുന്നത്.

നോക്ക് പള്ളി പുനര്‍നിര്‍മാണം 10 മില്യന്‍ യൂറോ ചിലവില്‍ പൂര്‍ത്തിയായി വരുന്നതെയുള്ളു.
എന്നാല്‍ ഗായികയുടെതായി വന്ന വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് നോക്ക് പള്ളിയുടെ റെക്ടര്‍ ഫാ.റിച്ചാര്‍ഡ് ഗിബ്‌സണ്‍ പറഞ്ഞു.
ഡോണഗള്‍ സ്വദേശിനിയായ ഗായിക സൂസന്‍ ബോയല്‍ പ്രശസ്തയാവുന്നതിനു മുമ്പ് സ്ഥിരമായി നോക്ക് സന്ദര്‍ശിക്കുകയും,മണിക്കൂറുകള്‍ മാതൃ സന്നിധിയില്‍ ചിലവഴിക്കുകയും ചെയ്തിരുന്നു.

Scroll To Top