Thursday December 08, 2016
Latest Updates

സൂര്യയുടെ മാസിന് കുവൈറ്റില്‍ വിലക്ക്

സൂര്യയുടെ മാസിന് കുവൈറ്റില്‍ വിലക്ക്

കുവൈത്തിലെ സൂര്യ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് സൂര്യയുടെ ഏറ്റവും പുതിയ സിനിമ മാസിന് കുവൈറ്റില്‍ വിലക്ക്. ചിത്രത്തില്‍ ഭയം ജനിപ്പിക്കുന്ന രംഗങ്ങളുണ്ട് എന്നതാണ് നിരോധനത്തിനു കാരണം.

ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്നതാവും ചിത്രം എന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രേതം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലുടനീളം പേടിപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്നാണ് സൂചന. പ്രേതസിനിമകള്‍, വയലന്‍സ് കൂടുതലുള്ള ചിത്രങ്ങള്‍ എന്നിവയ്ക്ക് കുവൈറ്റില്‍ പ്രദര്‍ശനാനുമതി ലഭിക്കാറില്ല.

ലോറന്‍സ് സംവിധാനം ചെയ്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കാഞ്ചന2 വിനും അടുത്തിടെ സമാനമായ രീതിയില്‍ കുവൈറ്റില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. ബോളിവുഡ് ചിത്രങ്ങളായ ബദ്‌ലാപൂര്‍, ബേബി എന്നിവയും ഈയടുത്തകാലത്തായി നിരോധിക്കപ്പെട്ടു.

മെയ് 29ന് ചിത്രം ലോകവ്യാപകമായി റിലീസിന് തയ്യാറെടുക്കുകയാണ്. ദുബായ്, ഫ്രാന്‍സ്,അമേരിക്ക എന്നിവിടങ്ങളില്‍ നാളെ തന്നെ ചിത്രം പ്രദര്‍ശനമാരംഭിക്കും.

 

Scroll To Top