Saturday September 23, 2017
Latest Updates

ആക്‌സിഡന്റില്‍ പെട്ടവരെ രക്ഷിച്ചത് തമിഴ് നടന്‍ സൂര്യ…

ആക്‌സിഡന്റില്‍ പെട്ടവരെ രക്ഷിച്ചത് തമിഴ് നടന്‍ സൂര്യ…

മിഴ് സിനിമാ താരം സൂര്യ തന്റെ മാനുഷികമൂല്യവും ദയവും ഒരിക്കല്‍ക്കൂടി ലോകത്തിന് കാട്ടിക്കൊടുത്തു. കഴിഞ്ഞ ദിവസം റോഡില്‍ ആക്‌സിഡന്റ് പറ്റിക്കിടന്ന രണ്ടു പേരെ ആശുപത്രിയിലെത്തിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത നല്‍കുകയും ചെയ്തുകൊണ്ടാണ് സൂര്യ ആരാധക മനസ്സില്‍ വീണ്ടും ഉയരങ്ങളിലെത്തിയത്.

സൂര്യയുടെ ഹിറ്റ് സീരീസായ ‘സിങ്ക’ത്തിന്റെ മൂന്നാം ഭാഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ഷൂട്ടിങ് കഴിഞ്ഞ ശേഷം ഹോട്ടലിലേയ്ക്കു മടങ്ങുമ്പോഴാണ് അപകടം പറ്റി റോഡില്‍ കിടക്കുന്ന രണ്ടുപേരെ സൂര്യ കണ്ടത്. ഉടന്‍ തന്നെ ഇവരെ സ്വന്തം കാറില്‍ ആശുപ്ത്രിയിലെത്തിച്ചു. ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുപ്പതിയിലെ ആശുപത്രിയിലേയ്ക്കും കൊണ്ടുപോയി. രണ്ടുപേരും സുഖം പ്രാപിച്ചു വരികയാണ്.

Scroll To Top