Thursday December 08, 2016
Latest Updates

‘ബ്രെക്‌സിറ്റ് അയര്‍ലണ്ടിനെ മോശമായി ബാധിക്കും’

‘ബ്രെക്‌സിറ്റ് അയര്‍ലണ്ടിനെ മോശമായി ബാധിക്കും’

ഡബ്ലിന്‍:ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് (ബ്രെക്‌സിറ്റ്) ഐറിഷ് സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്നാണ് പകുതിയിലേറെ ഐറിഷുകാരും കരുതുന്നതെന്ന് സര്‍വേ. നോര്‍ത്തേണ്‍ അയര്‍ലണ്ട് അയര്‍ലണ്ട് അതിര്‍ത്തിയില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തെയും ഭൂരിപക്ഷം ഐറിഷുകാരും (86%) എതിര്‍ത്തു. പബ്ലിക് റിലേഷന്‍സ് കമ്പനിയായ പിആര്‍ 360/അമറാഷ് റിസര്‍ച്ച് സര്‍വേയില്‍ അയര്‍ലണ്ടിലെ ജനങ്ങളില്‍ നിന്നും മാത്രമായാണ് ബുധനാഴ്ച സര്‍വേ നടത്തിയത്.

സര്‍വേയില്‍ പങ്കെടുത്ത 55% പേരും ബ്രെക്‌സിറ്റ് ഐറിഷ് സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കും എന്ന് അഭിപ്രായപ്പെട്ടപ്പോള്‍, ഇത് ചെറിയ ഭീഷണി ഉയര്‍ത്തുകയേ ഉള്ളുവെന്ന് 45% പേര്‍ അഭിപ്രായപ്പെട്ടു. യുകെയെക്കാള്‍ അയര്‍ലണ്ടിന് പ്രധാനം യൂറോപ്പ് ആണെന്നും ഭൂരിപക്ഷം അഭിപ്രായപ്പെട്ടു.

ബ്രെക്‌സിറ്റിനു ശേഷം നടക്കുന്ന ആദ്യ സര്‍വേകളില്‍ ഒന്നാണ് ഇതെന്നും, ജനങ്ങളുടെ പൊതുവികാരമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും സര്‍വേ അധികൃതര്‍ പറഞ്ഞു.

33% പേര്‍ ബ്രെക്‌സിറ്റ് ഐക്യ അയര്‍ലണ്ടിന് രൂപം നല്‍കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തി. അതേസമയം യൂറോപ്യന്‍ യൂണിയന്‍ വിടണോ വേണ്ടയോ എന്ന് അയര്‍ലണ്ടില്‍ ഹിതപരിശോധന നടത്തിയാല്‍, യൂണിയന്‍ വിടണ്ട എന്നാണ് തങ്ങള്‍ വോട്ട് ചെയ്യുകയെന്ന് 80% പേരും പ്രതികരിച്ചു. വെറും 13% പേര്‍ യൂണിയന്‍ വിടണം എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 7% പേര്‍ തീരുമാനിച്ചിട്ടില്ല എന്ന് പ്രതികരിച്ചു

Scroll To Top