Wednesday April 26, 2017
Latest Updates

സുരേഷ് ഗോപി രാജ്യസഭാംഗമാകും

സുരേഷ് ഗോപി രാജ്യസഭാംഗമാകും

ന്യൂഡല്‍ഹി: സിനിമാതാരവും ബി.ജെ.പിയുടെ താരപ്രചാരകനുമായ സുരേഷ് ഗോപിയെ രാജ്യാസഭാംഗമായി നാമനിര്‍ദേശം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇതു സംബന്ധിച്ച ശിപാര്‍ശ നല്‍കി.
രാഷ്ട്രപതിയുടെ അംഗീകാരം ഉടനുണ്ടാകുമെന്നാണ് സൂചന. കലാകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണു സുരേഷ് ഗോപിക്ക് രാജ്യസഭാംഗത്വം നല്‍കുന്നത്. ബി.ജെ.പി. കേന്ദ്രങ്ങളില്‍നിന്നുള്ള അറിയിപ്പിനെത്തുടര്‍ന്നു ദുബായ് യാത്ര മാറ്റിവച്ച് സുരേഷ്‌ഗോപി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
രണ്ടുദിവസം മുമ്പ് ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള പ്രതികരണം തീരുമാനം വന്നശേഷം ആകാമെന്ന് സുരേഷ്‌ഗോപി അറിയിച്ചു

Scroll To Top