Saturday December 10, 2016
Latest Updates

സുരേഷ് ഗോപി എന്‍എഫ്ഡിസി ചെയര്‍മാനായി സ്ഥാനമേല്‍ക്കും

സുരേഷ് ഗോപി എന്‍എഫ്ഡിസി ചെയര്‍മാനായി സ്ഥാനമേല്‍ക്കും

നടന്‍ സുരേഷ് ഗോപിയെ ദേശീയ ചലചിത്ര വികസന അതോറിറ്റി കോര്‍പ്പറേഷന്‍ ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിക്കും. ഇന്നു തന്നെ നിയമന ഉത്തരവ് പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. നിയമനം ലഭിക്കുന്നതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ മലയാളിയായും സുരേഷ് ഗോപി മാറും.

ഇതിനു മുന്നോടിയായി കേന്ദ്രമന്ത്രിമാരായ അരുന്‍ ജെയ്റ്റ്‌ലി, രാജ്യവര്‍ധന്‍ സിങ്ങ് റാത്തോഡ് എന്നിവരുമായി സുരേഷ് ഗോപി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. സ്ഥാനം ഏറ്റെടുകാന്‍ അദ്ദേഹം കേന്ദ്ര നേതാക്കളെ സന്നദ്ധത അറിയിക്കുകയും ചെയ്തു.

ഇതുവരെ ഒരു സംഘടനയുടേയും ഭാരവാഹി ആവാതിരുന്ന സുരേഷ് ഗോപി ഈ സ്ഥാനത്തെത്തുന്നത് പുതുമയാകും. രാജ്യത്തേക്ക് വരുന്ന വിദേശ ചിത്രങ്ങള്‍ സ്‌ക്രീന്‍ ചെയ്യുന്നതും, ഇന്ത്യന്‍ ചിത്രങ്ങള്‍ വിദേശത്തേക്ക് അയക്കുന്നതും ദേശീയ ചലചിത്ര കോര്‍പ്പറേഷനാണ്.

 

Scroll To Top