Friday December 09, 2016
Latest Updates

മന്ത്രിസഭാ വികസനം:ഇത്തവണ സുരേഷ് ഗോപിയ്ക്ക് സാധ്യത 

മന്ത്രിസഭാ വികസനം:ഇത്തവണ സുരേഷ് ഗോപിയ്ക്ക് സാധ്യത 

ന്യൂഡല്‍ഹി: വരുന്ന ബജറ്റിന് മുന്‍പ് കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചേക്കുമെന്ന് സൂചന. കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് കരുതുന്ന മന്ത്രിസഭാ വികസനത്തില്‍ നടന്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തുമോയൊന്നാണ് കേരളം ഉറ്റുനോക്കുന്നത്.കേരളത്തിൽ നിന്നും ഒരാൾ മന്ത്രിസഭയിൽ ഉണ്ടായേക്കും എന്ന് ബി ജെ പി കേന്ദ്രനേതൃത്വം സൂചന നൽകിയിട്ടുണ്ട്.സുരേഷ് ഗോപിയെ മന്ത്രിയാക്കുമെങ്കിൽ അദ്ദേഹത്തെ രാജ്യസഭയിൽ കൂടി പാർലമെന്റിൽ എത്തിയ്ക്കാനാണ് ബി ജെ പി നീക്കം.സുരേഷ് ഗോപിയെ കലാകാരൻ എന്ന നിലയിൽ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിനുള്ള സാധ്യത നരേന്ദ്ര മോഡി തന്നെ ഓ രാജഗോപാലുമായി അറിയിച്ചെന്നും പറയപ്പെടുന്നു.

  പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താത്തവരെ ഒഴിവാക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ വര്‍ഷം മേയില്‍ അധികാരമേറ്റ നരേന്ദ്ര മോദി നവംബറില്‍ 21 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചിരുന്നു. നിലവില്‍ 26 മന്ത്രിസഭയില്‍ ക്യാബിനെറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 13 മന്ത്രിമാരും 26 സഹമന്ത്രിമാരുമാണുള്ളത്.

സഖ്യകക്ഷിയായ ശിവസേനയ്ക്ക് ഒരു സഹമന്ത്രിസ്ഥാനം കൂടി ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ജമ്മുകശ്മീരിലെ സഖ്യചര്‍ച്ചകള്‍ വിജയിച്ചാല്‍ പി.ഡി.പിക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. ധനകാര്യ വകുപ്പ് സഹമന്ത്രി ജയന്ത സിന്‍ഹയ്ക്ക് കോര്‍പ്പറേറ്റ് വകുപ്പിന്റെ കൂടി അധികചുമതല ലഭിക്കുമെന്നാണ് സൂചന.

ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് വിനയ് സഹസ്രബുദ്ധെ

Scroll To Top