Monday December 05, 2016
Latest Updates

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ അറസ്റ്റ് ചെയ്യുന്ന നിയമം സുപ്രീംകോടതി റദ്ദാക്കി

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ അറസ്റ്റ് ചെയ്യുന്ന നിയമം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നതിന്റെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉപയോഗിച്ചിരുന്ന ഐടി ആക്ടിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. കേരള പൊലീസ് നിയമത്തിലെ 118 ഡിയും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമെന്ന് പറഞ്ഞാണ് സുപ്രീംകോടതി നിയമം റദ്ദാക്കിയത്.

66 എ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് ഒരുകൂട്ടം സംഘടനകള്‍ നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റീസ് ചേലമേശ്വര്‍ അംഗമായ ബെഞ്ച് ആണ് വിധി പറയുന്നത്.

വകുപ്പ് റദ്ദാക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ശക്തമായ എതിര്‍ത്തിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ വഴി കുറ്റകരമായതോ സ്പര്‍ധ വളര്‍ത്തുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ശിക്ഷിക്കാനാണ് വകുപ്പെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. അച്ചടിദൃശ്യ മാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം.  ഇന്റര്‍നെറ്റിന് വലിയ അളവില്‍ മറ്റുള്ളവരെ സ്വാധീനിക്കാനാകുമെന്നും അതിനാല്‍ ഐടി ആക്ടിലെ 66 എ വകുപ്പ് നിലനിര്‍ത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

ഈ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് നിരവധി ആളുകളെയാണ് ഇന്ത്യയിലും കേരളത്തിലും പൊലീസ് അറസ്റ്റ് ചെയ്തത്. ബാല്‍താക്കറെയുടെ മരണത്തെ തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട രണ്ട് പെണ്‍കുട്ടികളും കാര്‍ട്ടൂണുകള്‍ വരച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട കലാകാരന്മാരും അറസ്റ്റ് ചെയ്യപ്പെടുന്നത് കഴിഞ്ഞ കാലങ്ങളില്‍ വ്യാപകമായി കണ്ടു.

Scroll To Top