Sunday June 25, 2017
Latest Updates

എത്ര വിവാഹം കഴിച്ചാലും ഒരാളെയേ അയര്‍ലണ്ടില്‍ അനുവദിക്കുകയുള്ളുവെന്ന് സുപ്രീം കോടതി,വിധി അനധികൃത കുടിയേറ്റത്തിന് തടയിടാന്‍ സഹായകമാകുമെന്ന് ജസ്റ്റിസ് വകുപ്പ്

എത്ര വിവാഹം കഴിച്ചാലും ഒരാളെയേ അയര്‍ലണ്ടില്‍  അനുവദിക്കുകയുള്ളുവെന്ന് സുപ്രീം കോടതി,വിധി അനധികൃത കുടിയേറ്റത്തിന് തടയിടാന്‍ സഹായകമാകുമെന്ന് ജസ്റ്റിസ് വകുപ്പ്

ഡബ്ലിന്‍ :നിയമപരമായി രണ്ടും മൂന്നും വിവാഹം കഴിച്ച് പങ്കാളികളെ അയര്‍ലണ്ടില്‍ എത്തിക്കാമെന്നുള്ള പഴുതടക്കാന്‍ സുപ്രീം കോടതി.ഒന്നിലേറെ ഭാര്യമാരുമായി ഇവിടെ താമസിക്കുന്നത് ഐറീഷ് നിയമപ്രകാരം അനുവദനീയമല്ലെന്ന് സുപ്രീംകോടതിയുടെ ഏഴംഗബഞ്ച് ഏകകണ്‍ഠമായി വിധിച്ചു.

ലബനോണ്‍ സ്വദേശിനികളെ വിവാഹംചെയ്ത് കഴിയുന്നയാളുടെ കേസിലാണ് വിധി.രണ്ടാം വിവാഹത്തിന് ഇവിടെ അംഗീകാരമില്ല.ബഹുഭാര്യത്വം അംഗീകരിക്കുന്നതിന് നിയമപരമായ ചില തടസ്സങ്ങളുണ്ടെന്നും എന്നിരുന്നാലും എല്ലായ്പ്പോഴും അതിനെ നിയമപരമായി നിരസിക്കുന്നതിന് രാജ്യത്തെ നിര്‍ബന്ധിക്കുന്നില്ലെന്നും കോടതി വിധിച്ചു.കുടിയേറ്റ മേഖലയിലുള്‍പ്പെട്ട പ്രശ്നമായതിനാല്‍ ഈ കേസ് അഭിലഷണീയമാണെന്നു കോടതി പറഞ്ഞു.കുടുംബബന്ധങ്ങളുടെ ചങ്ങലക്കെട്ടെന്ന യാഥാര്‍ഥ്യവും പരിഗണിക്കേണ്ടതുണ്ട്.

64കാരനായ ലബനോണ്‍കാരന്‍ 1975ല്‍ ആദ്യ വിവാഹം നടത്തി. രണ്ടാമത്തേത് 1988ലും.രണ്ടു ബന്ധത്തിലും കുട്ടികളുമുണ്ട്.ലബനോണ്‍ നിയമപ്രകാരവും,മത നിയമ പ്രകാരവും ഒരാള്‍ക്ക് നാല് ഭാര്യമാര്‍ വരെയാകാം.

അഭയാര്‍ഥിയായി 2000ല്‍ അയര്‍ലണ്ടിലെത്തി. 2002ഓടെ ഇവിടെ പൗരത്വവും ലഭിച്ചുഅഭയാര്‍ഥിയായിരിക്കെ തന്നെ ഇയിരുന്നതിനാല്‍ യാള്‍ രണ്ടാം ഭാര്യയെ ഇങ്ങോട്ടുകൊണ്ടുവരാന്‍ അപേക്ഷ നല്‍കി 2001ല്‍ തന്നെ രണ്ടാം ഭാര്യയും ഇവിടെയെത്തി.

തുടര്‍ന്ന് 2002ല്‍ ഐറീഷ് പൗരത്വം ലഭിച്ച ശേഷം ആദ്യ ഭാര്യയെ ഇങ്ങോട്ടെത്തിക്കാന്‍ അപേക്ഷിച്ചു.എന്നാല്‍ നീതിന്യായമന്ത്രാലയം അപേക്ഷ നിരസിച്ചു. അഭയാര്‍ഥിയെന്ന നിലയില്‍ പിന്നീട് 2006ലാണ് ഇവരെത്തിയത്.ഇതിനെതിരെ അയാള്‍ ഹൈക്കോടതിയെ സമീപിച്ചു.കോടതി ഹര്‍ജി നിരസിച്ചു.തുടര്‍ന്നാണ് അയാള്‍ സുപ്രിംകോടതിയെ സമീപിച്ചത്.രണ്ടു ഭാര്യമാരും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു.ആദ്യവിവാഹം മാത്രമേ ഐറീഷ് നിയമപ്രകാരം നിലനില്‍ക്കുവെന്ന് കോടതി വിധിച്ചുഎന്നാല്‍ ഇദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തിന് ഒരിക്കലും അംഗീകാരം ലഭിക്കാന്‍ പാടില്ലായ്കയില്ലെന്നും ജസ്റ്റീസ് ഒ മല്ലീ പറഞ്ഞു.

ബഹുഭാര്യത്വമോ ബഹുഭര്‍തിത്വമോ മുഖേനെ അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിനെത്തി,തിരിച്ചുപോകാതെ തുടരുന്നവര്‍ ഏറെയുണ്ടെന്ന് ജസ്റ്റിസ് മന്ത്രാലയം കണ്ടെത്തിയിരുന്നു.പാക്കിസ്ഥാന്‍,ഇന്ത്യ,ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ നിയമപഴുത് പ്രയോജനപ്പെടുത്തിയിരുന്നത്.പുതിയ വിധിയോടെ ഇത്തരം നിയമങ്ങളുടെ ദുരുപയോഗം തടയാനാവുമെന്ന പ്രതീക്ഷയിലാണ് ജസ്റ്റിസ് മന്ത്രാലയം.

Scroll To Top