Tuesday August 22, 2017
Latest Updates

പൂഞ്ഞാറിലെ യൂ ഡി എഫ് സ്ഥാനാര്‍ഥിയ്ക്ക് അയര്‍ലണ്ടില്‍ നിന്നും സംഗീതപ്രചാരണം ഒരുക്കി പിന്തുണ

പൂഞ്ഞാറിലെ യൂ ഡി എഫ് സ്ഥാനാര്‍ഥിയ്ക്ക് അയര്‍ലണ്ടില്‍ നിന്നും സംഗീതപ്രചാരണം ഒരുക്കി പിന്തുണ

ഡബ്ലിന്‍:പൂഞ്ഞാറില്‍ യൂ ഡി എഫ് സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി കേരളാ പ്രവാസി കോണ്‍ഗ്രസ്(എം)പുറത്തിറക്കിയ ഗാനം ശ്രദ്ധേയമാകുന്നു.

നാടകകൃത്തും,അഭിനയേതാവും കൂടിയായ കേരളാ പ്രവാസി കോണ്‍ഗ്രസ് അയര്‍ലണ്ട് ഘടകം പ്രസിഡണ്ട് രാജു കുന്നക്കാടാണ് ഗാനം എഴുതിയിരിക്കുന്നത്.ഡബ്ല്യൂ എം സി ഗ്ലോബല്‍ വൈസ് പ്രസിഡണ്ടും കൂടിയാണ് പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയായ രാജു കുന്നക്കാട്ട്. ശ്യാം ഇസാദിന്റെ സ്വരമാധുരിയില്‍ പുറത്തിറങ്ങിയ ഗാനം തിരഞ്ഞെടുപ്പിന്റെ അവസാനദിനങ്ങളില്‍ പൂഞ്ഞാറിലും മുഴങ്ങി കേള്‍ക്കുന്നുണ്ട്.https://m.facebook.com/story.php?story_fbid=10204205409895064&id=1821572804

വോട്ടു ചെയ്യാന്‍ അവസരമില്ലെങ്കിലും അങ്കമാലി കഴിഞ്ഞാല്‍ അയര്‍ലണ്ടില്‍ ഏറ്റവും അധികം കേരളാ വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് പൂഞ്ഞാര്‍.ജോര്‍ജു കുട്ടി ആഗസ്തിക്ക് പുറമേ പി സി ജോര്‍ജ്,പി സി ജോസഫ് എന്നി പ്രധാനസ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും അയര്‍ലണ്ടില്‍ പ്രചരണം നടക്കുന്നുണ്ട്.

 

Scroll To Top