Saturday July 22, 2017
Latest Updates

കേരളത്തിലെ നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി അയര്‍ലണ്ടിലും ഇന്ന് ഐക്യദാര്‍ഢ്യ സമ്മേളനം 

കേരളത്തിലെ നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി അയര്‍ലണ്ടിലും ഇന്ന് ഐക്യദാര്‍ഢ്യ സമ്മേളനം 

വാട്ടര്‍ഫോര്‍ഡ് :കേരളത്തില്‍ ശമ്പളവര്‍ദ്ധവിനും,മെച്ചപ്പെട്ട ജോലി വ്യവസ്ഥയ്ക്കും വേണ്ടി പൊരുതുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനം ഇന്ന് വാട്ടര്‍ഫോര്‍ഡില്‍ നടത്തപ്പെടും.

ഇന്ന്(ജൂലൈ 8,ശനി)വൈകിട്ട് 6.30നാണ്  വാട്ടര്‍ഫോര്‍ഡ് വില്യംസ് ടൗണ്‍ യൂത്ത് സെന്ററില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്.

കേരളത്തിലെ നഴ്സുമാരുടെ സമരത്തിന് പിന്തുണ നല്‍കുന്നതിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള ഈ ഉദ്യമത്തില്‍ പങ്കടുക്കുവാന്‍ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അറിയിച്ചു.

Scroll To Top