Wednesday December 07, 2016
Latest Updates

കെ.എം.മാണിക്കു പിന്തുണ പ്രഖ്യാപിച്ച് ‘പാലാ ഹര്‍ത്താല്‍’ ആരംഭിച്ചു.

കെ.എം.മാണിക്കു പിന്തുണ പ്രഖ്യാപിച്ച് ‘പാലാ ഹര്‍ത്താല്‍’ ആരംഭിച്ചു.

പാലാ: ധനമന്ത്രി കെ.എം.മാണിക്കു പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത പാലാ ഹര്‍ത്താല്‍ ആരംഭിച്ചു.

രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

മാണി രാജിവയ്ക്കണ മെന്നാവശ്യപ്പെട്ട് ശനിയാഴ്ച എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇതേവിഷയത്തില്‍ 27 നു ബിജെപി സംസ്ഥാന ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതേസമയം, ബാര്‍ കോഴ ആരോപണത്തില്‍ പെട്ട ധനമന്ത്രി കെ.എം. മാണി രാജി വയ്ക്കുന്നതുവരെ പ്രക്ഷോഭം നടത്താന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഫെബ്രുവരി മൂന്നിന് സെക്രട്ടേറിയറ്റിലേക്കും താലൂക്ക് കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തുമെന്ന് എല്‍. ഡി. എഫ് യോഗശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെ.എം. മാണി പങ്കെടുക്കുന്ന പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കും. ഫെബ്രുവരി മദ്ധ്യത്തോടെ ചേരുന്ന എല്‍.ഡി.എഫ് യോഗം ദീര്‍ഘകാല പ്രക്ഷോഭം ആസൂത്രണം ചെയ്യും. ജനകീയ പ്രശ്‌നങ്ങള്‍ പലവിധത്തില്‍ ഉയരുമ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ.

കെ.എം. മാണി തന്നെ ബഡ്ജറ്റ് അവതരിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ അത്തരം സാഹചര്യം ഉണ്ടാകരുതെന്നാണ് എല്‍.ഡി.എഫ് ആഗ്രഹിക്കുന്നത്. ബാര്‍ കോഴ പുറത്തു കൊണ്ടുവരുന്ന ബിജു രമേശിന് പിന്തുണ നല്‍കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

Scroll To Top