Sunday December 04, 2016
Latest Updates

ഫ്രഞ്ച് ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അയര്‍ലണ്ടിലെങ്ങും റാലികള്‍

ഫ്രഞ്ച് ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അയര്‍ലണ്ടിലെങ്ങും റാലികള്‍

ഡബ്ലിന്‍ :ഫ്രാന്‍സില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും,ഫ്രാന്‍സിലെ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും അയര്‍ലണ്ടിലെങ്ങും റാലികള്‍.നിങ്ങള്‍ ഒറ്റയ്ക്കല്ല ഞങ്ങള്‍ കൂടെയുണ്ട് എന്നുറക്കെ മന്ത്രിച്ച് ഡബ്ലിന്‍ തെരുവീഥികളില്‍ അണിനിരന്നത് ആറായിരത്തോളം പേരാണ്.യാതൊരു ആഹ്വാനവും ഇല്ലാതെ സാധാരണക്കാരായ ജനങ്ങള്‍ റാലിയോട് ചേര്‍ന്നു.

നീലയും വെള്ളയും ചുവപ്പുമണിഞ്ഞ ഫ്രഞ്ച് ദേശീയ പതാകയോടൊപ്പം അയര്‍ലണ്ടിന്റെ ത്രിവര്‍ണ്ണ പതാകയും ജനക്കൂട്ടം കൈയിലേന്തി.കത്തിച്ച മെഴുതിരികളും ,പൂക്കളും പിടിച്ചാണു ചിലരെത്തിയത്.പരസ്പരം കൈ കോര്‍ത്ത് ആശ്വസിപ്പിക്കുന്നവരും കണ്ണീരാല്‍ വിതുമ്പുന്നവരും ഡബ്ലിന് നൊമ്പരക്കാഴ്ച്ചയായി.

ജി പി ഓ യ്ക്ക് സമീപത്തു നിന്നും ആരംഭിച്ച റാലി ലിന്‍സ്ട്ടര്‍ ഹൌസില്‍ സമാപിച്ചു.
ഗാള്‍വേ സിറ്റിയില്‍ അടക്കം നിരവധി സ്ഥലങ്ങളിലും,ഓഫിസുകള്‍ കേന്ദ്രീകരിച്ചും പാരീസിലെ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ ജനം എത്തിയിരുന്നു.par

Scroll To Top