Tuesday December 06, 2016
Latest Updates

അസുഖം ഇല്ലാതെ സിക്ക് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് അവധിയെടുക്കുന്നവര്‍ സൂക്ഷിയ്ക്കുക. നിങ്ങള്‍ നിരീക്ഷണത്തിലാണ്……

അസുഖം ഇല്ലാതെ സിക്ക് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് അവധിയെടുക്കുന്നവര്‍ സൂക്ഷിയ്ക്കുക. നിങ്ങള്‍ നിരീക്ഷണത്തിലാണ്……

ഡബ്ലിന്‍:വ്യാജ സിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ഗാര്‍ഡ ഓഫിസില്‍ ജോലി ചെയ്യുന്ന സിവിലിയന്‍ ജീവനക്കാരി അറസ്റ്റില്‍. തൊഴില്‍ ദാതാവിനെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചതിന് ഒരാള്‍ അറസ്റ്റിലാവുന്നത് രാജ്യത്തിന്റെ തൊഴില്‍ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്. 

വ്യാജസര്‍ട്ടിഫിക്കറ്റ് നേടാന്‍ സഹായിച്ച ജിപിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ഈ സംഭവത്തില്‍ ജിപിയ്ക്കുള്ള പങ്കിനെപ്പറ്റിയുള്ള അമ്പേഷണം പുരോഗമിക്കുകയാണ്. ഡബ്ലിന്‍ ഗാര്‍ഡ സ്റ്റേഷനില്‍ സിവിലിയന്‍ ജോലികള്‍ ചെയ്തിരുന്ന വനിതയാണ് അറസ്റ്റിലായത്. അവര്‍ സിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി ദിവസങ്ങളോളം ലീവ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ എന്തെങ്കിലും രോഗം ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ക്ക് തോന്നിയുമില്ല. ഇങ്ങനെയുള്ള സിക്ക് ലീവ് പല തവണ ആവര്‍ത്തിച്ചപ്പോഴാണ്, സുപ്പീരിയര്‍ ഓഫീസര്‍മാര്‍ക്ക് സംശയം തോന്നിയതും ഒടുവില്‍ അറസ്റ്റ് നടന്നതും. വഞ്ചനാക്കുറ്റം എന്ന നിലയിലാവും അവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരിക.

ആരോഗ്യവകുപ്പില്‍ അടക്കം ഇത്തരം വ്യാജ ലീവുകള്‍ വ്യാപകമായി പ്രയോജനപ്പെടുത്തുന്നതായി കഴിഞ്ഞ വര്‍ഷം ഗാര്‍ഡ വെളിപ്പെടുത്തിയിരുന്നു.ഇത് സംബന്ധിച്ച് തെളിയിക്കാന്‍ രേഖകള്‍ കണ്ടെത്താന്‍ വിഷമകരമാണെന്നും അത് കൊണ്ട് തന്നെ നടപടി അസാധ്യമാണെന്നുമായിരുന്നു അന്ന് ആരോഗ്യ വകുപ്പിന്റെ നിലപാട്.


Scroll To Top