Tuesday December 06, 2016
Latest Updates

സൂപ്പര്‍ മൂണ്‍ സെപ്തംബര്‍ 28 ന്

സൂപ്പര്‍ മൂണ്‍ സെപ്തംബര്‍ 28 ന്

സെപ്തംബര്‍ ഇരുപത്തിയെട്ടിന് അമ്പിളി അമ്മാവന്‍ ആളാകെ മാറാന്‍ പോകുന്നു. അതിശയിപ്പിക്കുന്ന ചുവപ്പ് നിറമണിഞ്ഞ്,പതിവിലും വലിയ രൂപത്തില്‍ ചന്ദ്രക്കല അന്ന് ആകാശത്ത് തെളിയും. പെട്ടെന്നു വരാന്‍ പോകുന്ന എന്തോ ഒരു ആപത്ത് ഭൂമിയിലെ മനുഷ്യജീവിതം തുടച്ചുമാറ്റാന്‍ പോകുന്നു എന്ന് ഭീതി ചിലര്‍ പരത്തുന്നതിനിടെയില്‍ വരുന്ന ഈ ആകാശവിരുന്ന് കൗതുകകരമാണ്.വരാന്‍ പോകുന്ന ലോകാവസാനത്തില്‍ നിന്ന് രക്ഷപെടാന്‍ ഒരു മറ തിരക്കി ഓടാതെ, ഈ അത്ഭുതക്കാഴ്ച കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍, അത് പ്രയോജനപ്പെടുത്താം!

ചന്ദ്രനെ പതിവിലും വലിയ ‘സൂപ്പര്‍ മൂണാ’ക്കി നമ്മെ കാട്ടാന്‍ പോകുന്നതിന്റെ രഹസ്യം ഭൂമിയില്‍ നിന്നുള്ള കാഴ്ചയുടെ കോണില്‍ വരുന്ന വ്യത്യാസമാണ്. ഭൂതലത്തില്‍ പതിക്കുന്ന സൂര്യരശ്മികള്‍ പ്രതിഫലിക്കുമ്പോഴാണ് സ്വര്‍ണ്ണവും ചെമ്പും തുരുമ്പു പോലുള്ള ചുവപ്പ് നിറവും ചന്ദ്രനെ പൊതിയുന്നത്.ഏകദേശം എല്ലാ 30 വര്‍ഷവും കൂടുമ്പോഴാണ് ഈ പ്രതിഭാസം ദൃശ്യമാവുന്നത്, 1982 ല്‍ ആയിരുന്നു അവസാനത്തേത്.

സെപ്തംമ്പര്‍ 28 വെളുപ്പിന് 2 മണിക്ക് ആകാശത്ത് ഈ കാഴ്ച കാണാം. ഗ്രഹണം ഒരു മണിക്കൂറും 12 മിനിറ്റും നീണ്ട് നില്‍ക്കും. യൂറോപ്പ്, തെക്ക് വടക്കന്‍ അമേരിക്ക, ആഫ്രിക്ക പടിഞ്ഞാറന്‍ ഏഷ്യ, കിഴക്കന്‍ പസഫിക്ക് എന്നിവിടങ്ങളിലായി 2.5 ബില്യണ്‍ ജനങ്ങളെങ്കിലും ഈ അപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷികളാവും. 

Scroll To Top