Monday August 21, 2017
Latest Updates

നവംബര്‍ 14ന് സൂപ്പര്‍മൂണ്‍ ദൃശ്യമാകും

നവംബര്‍ 14ന് സൂപ്പര്‍മൂണ്‍ ദൃശ്യമാകും

21ാം നൂറ്റാണ്ടിലെ ഏറ്റവും വലുതും, തെളിച്ചമുള്ളതുമായ സൂപ്പര്‍മൂണ്‍ നവംബര്‍ 14ന് ദൃശ്യമാകും. 1948 ശേഷം ആദ്യമായാകും നവംബര്‍ 14ന് ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്ത് എത്തുക. ഇനി 2034 നവംബര്‍ 25നാകും ചന്ദ്രന്‍ ഭൂമിയുടെ ഇത്രയും അടുത്തെത്തുക.

ചന്ദ്രന്‍ അതിന്റെ ഭ്രമണപഥത്തില്‍ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്നതിനെയാണ് ‘സൂപ്പര്‍മൂണ്‍’ എന്നു പറയുന്നത്. സാധാരണയില്‍ നിന്നും വലുതായാണ് അപ്പോള്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക. നവംബര്‍ 14ന് ചന്ദ്രന്‍ ഭൂമിയില്‍ നിന്നും 356,509 കി.മീ അടുത്തുവരെയെത്തും. രണ്ട് മണിക്കൂറോളം ഈ കാഴ്ച ദൃശ്യമാകും. ഉച്ചയ്ക്ക് ശേഷം 1.52നാണ് ചന്ദ്രന്‍ ഏറ്റവും വലിപ്പത്തില്‍ ദൃശ്യമാകുക.

Scroll To Top