Thursday December 08, 2016
Latest Updates

സൂപ്പര്‍മാര്‍ക്കറ്റ് വിപണിയില്‍ മത്സരം മുറുകി, സാധനങ്ങള്‍ക്ക് വന്‍ വിലക്കിഴിവ്,ക്രിസ്തുമസ് വിപണിയില്‍ ആദായവില 

സൂപ്പര്‍മാര്‍ക്കറ്റ് വിപണിയില്‍ മത്സരം മുറുകി, സാധനങ്ങള്‍ക്ക് വന്‍ വിലക്കിഴിവ്,ക്രിസ്തുമസ് വിപണിയില്‍ ആദായവില 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തമ്മിലുള്ള മത്സരം മുറുകിയതോടെ പച്ചക്കറികള്‍ അടക്കമുള്ള നിത്യോപയോഗസാധനങ്ങള്‍ക്ക് വന്‍ വിലക്കിഴിവ്. ടെസ്‌കോ, സൂപ്പര്‍ വാല്യു, തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ തന്നെയാണ് മത്സര രംഗത്ത് സജീവമായിട്ടുള്ളത്.

കാന്റാര്‍ വേള്‍ഡ് പാനലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.ചിലയിനം പച്ചക്കറികള്‍,മുട്ട തുടങ്ങിയ സാധനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിലക്കുറവാണ്. ക്രിസ്തുമസ് വിപണിയിലെ വിലക്കുറവ് പരമാവധി മുതലെടുക്കാന്‍ തയ്യാറെടുത്ത്
ഉപഭോക്താക്കളും സജീവമാണ്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ടെസ്‌കോ അയര്‍ലണ്ടിലെ 25 ശതമാനം വിപണി വിഹിതം നേടി. 24.5 വിപണി വിഹിതവുമായി സൂപ്പര്‍ വാല്യുവാണ് രണ്ടാം സ്ഥാനത്ത്. 23.5 ശതമാനം വിപണി വിഹിതം നേടി ഡണ്‍സ് മൂന്നാം സ്ഥാനത്തുണ്ട്. ആല്‍ഡി, ലിഡില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും മത്സര രംഗത്ത് സജീവമാണ്.
കഴിഞ്ഞ ക്രിസ്തുമസിന് ആല്‍ഡി, ലിഡില്‍, ഡന്ന സ് സ്റ്റോറുകള്‍ കിലോ അഞ്ച് സെന്റിനാണ് കിഴങ്ങും സ്പൗട്ട്‌സും കാരറ്റുമടക്കമുള്ള പച്ചക്കറികള്‍ വിറ്റത്.ഇത്തവണയും ഇവയുടെ വില താരതമ്യേനെ കുറവാണ്.ആല്‍ഡിയും സൂപ്പര്‍ വാല്യുവും ഇവയ്‌ക്കൊക്കെ 49 സെന്റിനാണ് ഇത്തവണയും വില്ക്കുന്നത്.എല്ലായിടത്തും ഒരേ വിലയുള്ള മറ്റൊരു ഉത്പന്നം പൈനാപ്പിളാണ്.19 സെന്റിന് വിപണിയില്‍ ഇഷ്ട്ടം പോലെ പൈനാപ്പിള്‍ ലഭ്യമാണ് 
സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വിലകുറച്ച് വില്‍ക്കുന്ന പ്രമോഷന്‍ പരിപാടികളുടെ ചെലവും കര്‍ഷകരില്‍ നിന്ന് ഈടാക്കുന്നതായി കഴിഞ്ഞ വര്‍ഷം പരാതി ഉയര്ന്നിരുന്നു ഇതേതുടര്‍ന്ന് കര്‍ഷകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധ പരിപാടികളും ഉണ്ടായിരുന്നു. അതേസമയം ഇത്തവണ പ്രമോഷന്‍ പരിപാടികള്‍ ഉണ്ടാകില്ലെന്ന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജൂനിയര്‍ കൃഷി മന്ത്രി ടോം ഹെയ്‌സിനോട് വ്യക്തമാക്കിയാതായാണ് റിപ്പോര്‍ട്ട്.

ഇതിനിടെ പച്ചക്കറി വിലയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തമ്മിലുള്ള മത്സരത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ കൃഷി മന്ത്രി സൈമണ്‍ കൊവ്‌നെയോട് ആവശ്യപ്പെട്ടു.കമ്മീഷന്‍ മേധാവി ഡോ. ജോണ്‍ ഇവാന്‍സ് മന്ത്രിക്ക് അയച്ച
കത്തിലാണ് ഇക്കാര്യം അവാശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കമ്മീഷന്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് മന്ത്രി സൈമണ്‍ കൊവ്‌നെ വ്യക്തമാക്കി. പച്ചക്കറി പോലെയുള്ള അവശ്യ വസ്തുക്കള്‍ വിപണിയിലെ മത്സരത്തിന് ഉപയോഗിക്കരുതെന്ന നിലപാടാണ് തനിക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത് കാര്‍ഷിക വിളകള്‍ ഉദ്പാദിപ്പിക്കുന്നവര്‍ക്ക് നഷ്ടമുണ്ടാക്കും. വിപണിയില്‍ മത്സരം നിലനില്‍ക്കണമെന്നത് കമ്മീഷന്റെ ആവശ്യമായിരിക്കും എന്നാല്‍ അനാവശ്യ മത്സരം അയര്‍ലണ്ടില്‍ ഉദ്പാദിപ്പിച്ച സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.

Scroll To Top