Thursday December 08, 2016
Latest Updates

സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിച്ച പ്രതിയെ ഗാര്‍ഡ കൈയ്യോടെ പിടികൂടി 

സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിച്ച പ്രതിയെ ഗാര്‍ഡ കൈയ്യോടെ പിടികൂടി 

മീത്ത് :സൂപ്പര്‍ മാര്‍ക്കറ്റ് കൊളളയടിച്ച് കടന്നുകളയാന്‍ ശ്രമിച്ച ആയുധധാരിയെ ഗാര്‍ഡയുടെ അവസരോചിതമായ ഇടപെടല്‍ മൂലം പിടികൂടി.കൌണ്ടി മീത്തിലെ ഡണ്‍ബോയ്‌നിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് കൊളളയടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെയാണ് ഗാര്‍ഡ പിടികൂടിയത്. ഇന്നലെ വൈകുനേരം ആറരയോടെയാണ് സംഭവം.

സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ അക്രമി തോക്ക് ചൂണ്ടി പണം ആവശ്യപ്പെടുകയായിരുന്നു. ശേഷം കൊളളയടിച്ച കാശുമായി കാറില്‍ കയറി സമ്മര്‍ഹില്‍ ഭാഗത്തേക്ക് പോയി. എന്നാല്‍ ഉടന്‍ തന്നെ പോലീസ് ഇടപെടുകയും പിന്നാലെയെത്തി കാര്‍ തടഞ്ഞ് നിര്‍ത്തി അക്രമിയെ അറസ്റ്റ്
ചെയ്യുകയും ചെയ്തു. ഇയാളില്‍ നിന്നും തോക്കും കൊളളയടിച്ച പണവും കണ്ടെത്തി.

32 വയസുള്ള ഇയാളെ ചോദ്യം ചെയ്യല്‍ ആരംഭിച്ചതായും ദൃക്‌സാക്ഷികളാരെങ്കിലും ഇയാള്‍ക്കെതിരെ മൊഴി നല്‍കാന്‍ ആഗ്രഹിക്കുണ്ടെങ്കില്‍ അഷ്‌ബോണിലുളള ഗാര്‍ഡ സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്നും പോലിസ് അറിയിച്ചു.

Scroll To Top