Thursday November 23, 2017
Latest Updates

ടെസ്‌കോയും സൂപ്പര്‍വാല്യുവും ഒപ്പത്തിനൊപ്പം !

ടെസ്‌കോയും സൂപ്പര്‍വാല്യുവും ഒപ്പത്തിനൊപ്പം !

ഡബ്ലിന്‍:സൂപ്പര്‍ മാര്‍ക്കറ്റ് വ്യാപാരത്തില്‍ മത്സരം മുറുകുന്നു. രാജ്യത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപനങ്ങളായ സൂപ്പര്‍വാല്യുവും ടെസ്‌കോയും വ്യാപാരത്തിന്റെ 25 ശതമാനം വീതം കയ്യാളുന്നതായി കണക്കുകള്‍ പുറത്തുവന്നു.ഏപ്രിലില്‍ അവസാനിച്ച മൂന്നു മാസത്തെ കണക്കുപ്രകാരമാണിത്.
തങ്ങളാണു മാര്‍ക്കറ്റില്‍ ഒന്നാമത് എന്ന അവകാശവാദവുമായാണു സൂപ്പര്‍വാല്യു വ്യാപാരം നടത്തുന്നത്. ഇതു മറികടക്കാനുള്ള ശ്രമത്തിലാണു ടെസ്‌കോ.
സൂപ്പര്‍ മാര്‍ക്കറ്റ് രംഗത്തെ മറ്റൊരു പ്രമുഖരായ ഡണ്‍സ് 3.6 ശതമാനം വളര്‍ച്ച കാണിക്കുന്നു. ഇതിന്റെ മാര്‍ക്കറ്റ് ഷെയര്‍ നേരത്തെയുണ്ടായിരുന്ന 21.5 ശതമാനത്തില്‍നിന്ന് 22 ശതമാനമായി ഉയര്‍ന്നു.
ആല്‍ഡി 8.8 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ നേടിയതായി രേഖപ്പെടുത്തി.ലിഡില്‍ 7.8 ശതമാനം ഓഹരി മാത്രമാണ് നേടിയത്,2010നു ശേഷം പത്തു ശതമാനത്തിനു താഴേയ്ക്ക് ഇരു കമ്പനികളും വീഴുന്നത് ഇതാദ്യമായാണ്.

Scroll To Top