Wednesday July 18, 2018
Latest Updates

സണ്‍ഗ്ലാസും ഷോര്‍ട്സുമൊക്കെ എടുത്തുകൊള്ളു, അയര്‍ലണ്ടിലെ താപനില 23 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക്

സണ്‍ഗ്ലാസും ഷോര്‍ട്സുമൊക്കെ എടുത്തുകൊള്ളു, അയര്‍ലണ്ടിലെ താപനില 23 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക്

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന താപനിലയിലേക്ക് അന്തരീക്ഷം വഴിമാറുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍.ഒന്ന് രണ്ടു ദിവസമായി അനുഭവപ്പെടുന്ന തണുപ്പ് കാലത്തിന് ഗുഡ്ബൈ പറഞ്ഞ് വീണ്ടും ഊഷരതയുടെ നാളുകളിലേക്ക്.ഈ ആഴ്ച തന്നെ തെളിഞ്ഞ കാലം പിറക്കും.താപനില 23ഡിഗ്രി സെല്‍ഷ്യസിലെത്തുകയാണ്.

അലമാരിയിലാക്കിയ ഷോര്‍ട്സുകളും മടക്കിയൊതുക്കിവെച്ച സണ്‍ഗ്ലാസുകളുമൊക്കെ എടുത്തുകൊള്ളു എന്ന അറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നത്.

എന്നാല്‍ തിങ്കള്‍,ചൊവ്വാ ദിവസങ്ങളില്‍ എങ്കിലും രാവിലെ അല്‍പ്പനേരം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇത് ഉച്ചവരെയെ ഉണ്ടാവുകയുള്ളു.ഉച്ചകഴിയുന്നതോടെ ആകാശം തെളിയും.14മുതല്‍ 19ഡിഗ്രി ചൂടാണ് മെറ്റ് എറാന്‍ വക്താവ് പ്രവചിക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനിലയായിരിക്കും.തെക്കുനിന്നുള്ള കടുത്ത മര്‍ദവും ചൂടു കാറ്റും നല്‍കുന്ന സൂചനയാണിത്.അത് ഈ ആഴ്ച അവസാനം വരെ തുടര്‍ന്നേക്കാം.പടിഞ്ഞാറ് ഭാഗത്ത് ചൊവ്വാഴ്ച താപനില 18ഡിഗ്രിയും കിഴക്ക് 20ഉം ആയിരിക്കും. ബുധനാഴ്ച താപനില 23ഡിഗ്രി വരെയെത്തും.കിഴക്കന്‍ പ്രദേശങ്ങളില്‍ വ്യാഴാഴ്ച തണുത്ത കാലാവസ്ഥയായിരിക്കും.എന്നാല്‍ പടിഞ്ഞാറുകാര്‍ക്ക് 23ഡിഗ്രി വരെ ചൂടു ലഭിക്കും.
അധികം സന്തോഷിക്കേണ്ട,ഈ കാലവസ്ഥ അടുത്തയാഴ്ചയും തുടരുമോയെന്ന കാര്യത്തില്‍ അത്ര ഉറപ്പില്ല.ശനിയാഴ്ച ഒരു മഴയ്ക്കുള്ള സാധ്യതയും കാണുന്നുണ്ടത്രെ.

Scroll To Top