Sunday December 04, 2016
Latest Updates

സണ്ണി ലിയോണ്‍ അഭിനയിച്ച ‘ഏക് പഹേലി ലീല’ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വീകെന്‍ഡ് കളക്ഷന്‍ ചിത്രം

സണ്ണി ലിയോണ്‍ അഭിനയിച്ച ‘ഏക് പഹേലി ലീല’ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വീകെന്‍ഡ് കളക്ഷന്‍ ചിത്രം

സണ്ണി ലിയോണ്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച ഏക് പഹേലി ലീലക്ക് 20.49 കോടിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ബോബി ഖാന്‍ സംവിധാനം ചെയ്ത ചിത്രം ഇതോടെ ഈ വര്‍ഷം എറ്റവും അധികം ആഭ്യന്തര വീകെന്‍ഡ് കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായി മാറി .

രാഗിണി എം എം എസ് നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സണ്ണിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജയ് ഭാനുശാലി, രജിനീഷ് ദുഗ്ഗാല്‍, രാഹുല്‍ ദേവ് തുടങ്ങിയവരാണ് ചിത്രത്തില്‍ സണ്ണി ലിയോണിനോപ്പം വെഷമിട്ടിരിക്കുന്നത്.

വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം തുടക്കം മുതല്‍ തന്നെ മികച്ച കളക്ഷനോടെ മുന്നേറുകയാണ്. വെള്ളി 5.30 കോടി,ശനി 5.20 കോടി, ഞായര്‍ 5.35 കോടി, തിങ്കള്‍ 2.1 കോടി, ചൊവ്വ 2.46 കോടി ഇങ്ങനെയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈയാഴ്ച്ച റിലീസ് ചെയ്യുന്ന കല്‍ക്കി കൊച്ച്ടിയാന്‍,ഇമ്രാന്‍ ഹഷ്മി, അമീറ ദാസ്തര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ‘മാര്‍ഗരിറ്റ’ ചിത്രത്തിന്റെ കളക്ഷനെ കാര്യമായി ബാധിച്ചേക്കും എന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍.

 

 

Scroll To Top