Sunday December 04, 2016
Latest Updates

സണ്ണി ലിയോണിനെ തുണിയുടുപ്പിച്ച് മര്യാദക്കാരിയാക്കിയത് ബോളിവുഡാണെന്ന് രാഖി സാവന്ത്

സണ്ണി ലിയോണിനെ തുണിയുടുപ്പിച്ച് മര്യാദക്കാരിയാക്കിയത് ബോളിവുഡാണെന്ന് രാഖി സാവന്ത്

ഗ്ലാമര്‍ താരം രാഖി സാവന്ത് ആരെയും കൂസാത്ത വ്യക്തിത്വത്തിന് ഉടമയാണ്. എതിരാളിയെ ഏത് വിധത്തിലും തറപറ്റിക്കാന്‍ ശ്രമിക്കും. തന്നെ മറ്റാരോടെങ്കിലും താരതമ്യം ചെയ്യുന്നതൊന്നും രാഖിയ്ക്ക് ഇഷ്ടമല്ല. ഇപ്പോള്‍ സണ്ണി ലിയോണുമായി താരതമ്യം ചെയ്തതാണ് രാഖിയെ ചൊടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ താരതമ്യം ചെയ്യലിനോട് രൂക്ഷമായ ഭാഷയിലാണ് രാഖി പ്രതികരിച്ചത്.

സണ്ണിയെ വാക്കുകള്‍ കൊണ്ട് തറപറ്റിച്ചുകളഞ്ഞു രാഖി. സണ്ണിയെ കൂടുതല്‍ തുണിയുടുപ്പിച്ച് ഡീസന്റാക്കിയതിലൂടെ ബോളിവുഡ് അവര്‍ക്ക് വലിയ ആനുകൂല്യമാണ് നല്‍കിയതെന്നാണ് രാഖിയുടെ അഭിപ്രായം. യഥാര്‍ത്ഥത്തില്‍ അതൊരു പൊതുജനസേവനമാണത്രേ.

താന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത് കഴിവുകൊണ്ടാണെന്നും അതിനാല്‍ തന്നെ സണ്ണിയുമായി താരതമ്യം ചെയ്യരുതെന്നുമാണ് രാഖി പറയുന്നത്. നേരത്തെ കത്രീന കൈഫിനെയും വീണാമാലിക്കിനെയും രാഖി സമാനമായ രീതിയില്‍ അധിക്ഷേപിച്ചിരുന്നു.

Scroll To Top