Wednesday February 22, 2017
Latest Updates

ഈസ്റ്റര്‍ മുതല്‍ പ്രസന്നം, മഴയും മഞ്ഞും മാറുന്നു

ഈസ്റ്റര്‍ മുതല്‍ പ്രസന്നം, മഴയും മഞ്ഞും മാറുന്നു

ഡബ്ലിന്‍ :മഴയുടെയും തണുപ്പിന്റെയും മഞ്ഞിന്റെയും നാല് മാസങ്ങള്‍ക്ക് ശേഷം അയര്‍ലണ്ട് പ്രസന്നമായ കാലാവസ്ഥയിലേയ്ക്ക്.ഈസ്റ്ററിന്റെ സന്തോഷപൂര്‍വമായ കാലാവസ്ഥ ഇനി അടുത്ത വിന്റര്‍ വരെ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. 

ശനിയാഴ്ച്ച രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നേരിയ ചാറ്റല്‍മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും ബാക്കി എല്ലായിടത്തും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടക്കുന്ന ഞായറാഴ്ചയും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് അധികൃതരുടെ പ്രവചനം. ഈ ദിവസങ്ങളില്‍ ഉച്ചക്ക്‌ശേഷം താപനില 12 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. ദക്ഷിണ ഭാഗങ്ങളില്‍ ഇത് 16 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കാന്‍സാധ്യതയുണ്ട്.

രാത്രികളില്‍ മഞ്ഞുവീഴ്ച്ചയോടെ താപനില രണ്ടു മുതല്‍ ആറു ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്‌ന്നേക്കാം. കാലാവസ്ഥ അടുത്ത ആഴ്ച വരെ ഇതേ നിലയില്‍ തുടര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Scroll To Top