Monday January 23, 2017
Latest Updates

1.90 കോടി രൂപ പ്രതിഫലം നല്‍കണമെന്ന് സുനില്‍ ഗവാസ്‌കര്‍

1.90 കോടി രൂപ പ്രതിഫലം നല്‍കണമെന്ന് സുനില്‍ ഗവാസ്‌കര്‍

കഴിഞ്ഞവര്‍ഷം ഐപിഎല്ലിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചതിന്1.90 കോടി രൂപ പ്രതിഫലം നല്‍കണമെന്ന് സുനില്‍ ഗവാസ്‌കര്‍. ബിസിസിഐയോടാണ് ഗവാസ്‌കര്‍ ഇത്രയും വലിയ തുക പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ഗവാസ്‌കര്‍  കഴിഞ്ഞ വര്‍ഷം ബിസിസിഐയുടെയും ഐപിഎല്ലിന്റെയും താല്‍ക്കാലിക ചുമതല ഏറ്റെടുത്തത്.

ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സുനില്‍ ഗാവസ്‌കറെ ബോര്‍ഡിന്റെയും ഐപിഎല്ലിന്റെയും താല്‍ക്കാലിക അധ്യക്ഷനായി സുപ്രീംകോടതി തന്നെ നിയമിച്ചത്. ഗവാസ്‌കറുടെ നിയന്ത്രണത്തിലായിരുന്നു ഐപിഎല്‍ ഏഴാം സീസണ്‍ നടന്നത്. ഇക്കാലയളവില്‍ കമന്റേറ്റര്‍, മറ്റ് മാധ്യമ കരാറുകള്‍ എന്നിവയിലൂടെ ഗാവസ്‌കര്‍ക്ക് നഷ്ടമായ പ്രതിഫലം ബിസിസിഐ നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ഈ തുകയാണിപ്പോള്‍ ഗവാസ്‌കര്‍ രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്. ബിസിസിഐയുടെയും ഐപിഎല്ലിന്റെയും താല്‍ക്കാലിക അധ്യക്ഷനായി പ്രവര്‍ത്തിച്ചതിന് പ്രതിഫലം ആവശ്യപ്പെട്ട് ഗവാസ്‌കര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തക സമിതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശമായതിനാല്‍ ഗവാസ്‌കറിന് അര്‍ഹമായ പ്രതിഫലം നല്‍കുമെന്നും ഇക്കാര്യം ഫിനാന്‍സ് കമ്മിറ്റിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ബിസിസിഐ പ്രതികരിച്ചു.

 

 

Scroll To Top