Saturday August 19, 2017
Latest Updates

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ലേലപ്പട്ടികയില്‍ സുനില്‍ ഛേത്രി വില കൂടിയ താരം; പട്ടികയില്‍ രണ്ടു മലയാളികള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ലേലപ്പട്ടികയില്‍ സുനില്‍ ഛേത്രി വില കൂടിയ താരം; പട്ടികയില്‍ രണ്ടു മലയാളികള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണ്‍ ലേലപ്പട്ടികയില്‍ ഏറ്റവും വിലയുള്ള താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. 10 പേരുടെ പട്ടികയില്‍ 80 ലക്ഷമാണ് ഛേത്രിയുടെ അടിസ്ഥാന വില. പട്ടികയില്‍ രണ്ട് മലയാളിതാരങ്ങളും ആദ്യ പത്തു സ്ഥാനങ്ങളിലായി ഇടംനേടിയിട്ടുണ്ട്.

ഐ ലീഗില്‍ ബംഗളൂരു എഫ്.സി താരമായ തൃശൂര്‍ സ്വദേശി റിനോ ആന്റോ, പുണെ എഫ്.സി ഡിഫന്‍ഡര്‍ മലപ്പുറം സ്വദേശി അനസ് എടത്തൊടിക എന്നിവരാണ് പട്ടികയിലുള്‍പ്പെട്ട മലയാളി താരങ്ങള്‍. അനസിന് 40 ലക്ഷവും റിനോക്ക് 17.5 ലക്ഷവുമാണ് അടിസ്ഥാന വില. ആദ്യമായാണ് ഇരുവരും ഐ.എസ്.എല്ലിലെത്തുന്നത്.

113 പേരുടെ ഡ്രാഫ്റ്റ് ലിസ്റ്റും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. ജൂലൈ 10നാണ് ലേലം. പട്ടികയിലുള്‍പ്പെട്ട മറ്റു പ്രമുഖ താരങ്ങളായ ഗോള്‍കീപ്പര്‍ കരണ്‍ജിത് സിങ്ങിന് 60 ലക്ഷം രൂപയും ജപ്പാന്‍ വംശജനായ അരാത്തെ ഇസൂമി, ഇന്ത്യന്‍ താരം സ്‌ട്രൈക്കര്‍ റോബിന്‍ സിങ്ങ് എന്നിവര്‍ക്ക് 40 ലക്ഷം രൂപ വീതവും മധ്യനിരതാരങ്ങളായ തോയ് സിങ്ങിന് 39 ലക്ഷവും യൂജിന്‍സണ്‍ ലിങ്ങ്‌ദോക്ക് 27 ലക്ഷവും ജാക്കിചന്ദ് സിങ്ങിന് 20 ലക്ഷവും സെയ്ത്യാസിങ്ങിന് 20 ലക്ഷവുമാണ് അടിസ്ഥാന വില.

പ്രധാന പട്ടികയ്ക്കു പുറമെ ഡ്രാഫ്റ്റ് പട്ടികയില്‍ അഞ്ചു മലയാളികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. സി.കെ. വിനീത് (15 ലക്ഷം), ബിനീഷ് ബാലന്‍ (8 ലക്ഷം), കെ. ആസിഫ് (10 ലക്ഷം), സാല്‍ഗോക്കര്‍ താരം എം.പി. സക്കീര്‍ (23 ലക്ഷം), ഭാരത് എഫ്.സിയുടെ ജസ്റ്റിന്‍ സ്റ്റീഫന്‍ (15 ലക്ഷം).

 

Scroll To Top