Tuesday June 27, 2017
Latest Updates

ഓര്‍ത്തഡോക്സ് സഭയുടെ അയര്‍ലണ്ട് റീജിയണല്‍ സണ്‍ഡേസ്‌കൂള്‍ മത്സരങ്ങള്‍ വാട്ടര്‍ഫോര്‍ഡില്‍

ഓര്‍ത്തഡോക്സ് സഭയുടെ അയര്‍ലണ്ട് റീജിയണല്‍ സണ്‍ഡേസ്‌കൂള്‍ മത്സരങ്ങള്‍ വാട്ടര്‍ഫോര്‍ഡില്‍

വാട്ടര്‍ഫോര്‍ഡ് :മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ യു കെ ,യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ അയര്‍ലണ്ട & നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയന്‍ ഡിസ്ട്രിക് തല മത്സരങ്ങള്‍ വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയില്‍ വച്ച് നടത്തപ്പെടുന്നു .ജൂണ്‍ മാസം 10 ന് ശനിയാഴ്ച്ച രാവിലെ 09:00 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് 11:30 മുതല്‍ സണ്‍ഡേസ്‌കൂള്‍ മത്സരങ്ങളും നടക്കും.

ബെല്‍ഫാസ്‌റ് സെന്റ് ഗ്രീഗോറിയോസ് ,ഡ്രോഗഡ സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് ,ഡബ്ലിന്‍ സെന്റ് തോമസ് ,ലൂക്കന്‍ സെന്റ് മേരീസ് , കോര്‍ക്ക് ഹോളി ട്രിനിറ്റി ,വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രീഗോറിയോസ് എന്നീ ഇടവകകളില്‍ നടന്ന മത്സര വിജയികളാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത് . 10ന് നടക്കുന്ന ഡിസ്ട്രിക് ലെവല്‍ വിജയികള്‍ സെപ്റ്റംബര്‍ 23 ന് ബെര്‍മിംഗ്ഹാമില്‍ വച്ചു നടത്തപ്പെടുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതാണ് .

വിശദ വിവരങ്ങള്‍ക്ക്
ഫാ.എല്‍ദോ വര്‍ഗ്ഗീസ്
(0871425844)
ജോണ്‍ മാത്യു (0871331189)

വാര്‍ത്ത : ഷാജി ജോണ്‍ പന്തളം

Scroll To Top