Sunday December 04, 2016
Latest Updates

സുനന്ദ പുഷ്‌കറിന്റെ മരണം സിനിമയാകുന്നു; ആശങ്കയോടെ കോണ്‍ഗ്രസ്

സുനന്ദ പുഷ്‌കറിന്റെ മരണം സിനിമയാകുന്നു; ആശങ്കയോടെ കോണ്‍ഗ്രസ്

മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ പത്‌നി സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം സിനിമയാകുന്നു. കന്നഡ സംവിധായകനായ എഎംആര്‍ രമേഷാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സുനന്ദ വധക്കേസ് സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ബോളിവുഡ് നടി മനീഷാ കൊയ്രാളയാണ് ചിത്രത്തില്‍ നായിക. രണ്ടു ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

വിവാദ വ്യക്തികളുടെ ജീവിതവും മരണവും പ്രമേയമാക്കി സിനിമയെടുക്കുന്നതില്‍ കുപ്രസിദ്ധനാണ് രമേഷ്. രാജീവ് ഗാന്ധി വധത്തെ കുറിച്ചെടുത്ത സയനൈഡ് എന്ന ചിത്രവും വീരപ്പന്റെ ജീവിതത്തെ അധികരിച്ചെടുത്ത അട്ടഹാസയും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

മനീഷ കൊയ്‌രാളക്ക് പുറമേ അര്‍ജുന്‍ സര്‍ജ, ശ്യാം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സന്ദീപ് ചൗത്താലയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 2016 ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Scroll To Top