Thursday December 08, 2016
Latest Updates

ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് കമ്പനി അയര്‍ലണ്ടിലെ നിക്ഷേപം പിന്‍വലിക്കുന്നു  

ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് കമ്പനി അയര്‍ലണ്ടിലെ നിക്ഷേപം പിന്‍വലിക്കുന്നു  

ഡബ്ലിന്‍:വിറ്റ് വരവ് അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മരുന്നു കമ്പനിയായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് അയര്‍ലണ്ടിലെ കൌണ്ടി ടിപ്പററിയിലെ മാനുഫാക്ച്ചറിംഗ് യൂണിറ്റ് പൂട്ടുന്നു.അയര്‍ലണ്ടിലെ സൗകര്യങ്ങള്‍ തങ്ങള്‍ക്ക് ലാഭകരമാവുന്നില്ലയെന്ന നിലപാടിലാണ് കമ്പനി . റാന്‍ബാക്‌സി ലിമിറ്റഡിനെ അടുത്തയിട വാങ്ങിയ ശേഷം കുതിച്ചു കയറിയ ചിലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ലോകത്തെ അഞ്ചാമത്തെ വലിയ ജെനറിക് മരുന്ന് നിര്‍മ്മാതാക്കളായ കമ്പനി, അതിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റായ അമേരിക്കയില്‍ നിലവാരം സംബന്ധിച്ച പ്രശ്‌നങ്ങളുടെ പേരില്‍ വിലക്ക് നേരിടുന്നതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള തീവ്രശ്രമത്തിലാണ്

ഇതിനിടയിലും അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ചേക്കേറുകയാണ്..ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍മേഖലയിലെ അതികായാന്‍മാരടക്കം നിരവധി ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട്..ലുപിനും ,ഡോ.റെഡ്ഡീസും അടക്കമുള്ള കമ്പനികള്‍ ഈ വര്‍ഷം അവസാനം തന്നെ അയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരാംഭിക്കും.പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു അയര്‍ലണ്ടിലെ ഏറ്റവും അധികം മുതല്‍ മുടക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഇന്ത്യയില്‍ നിന്നുള്ളവയായിരിക്കും.

ലോകത്തിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി രാജ്യമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ അയര്‍ലണ്ട് മാറിയതോടെ ‘മരുന്ന് വ്യവസായ’ത്തിന്റെ കേന്ദ്രമാകാന്‍ ഒരുങ്ങുകയാണ്.55 ബില്യന്‍ യൂറോയാണ് അയര്‍ലണ്ട് കഴിഞ്ഞ വര്‍ഷം മരുന്ന് കയറ്റുമതിയില്‍ നിന്നും നേടിയത്.

വാര്‍ക്ഹാട്റ്റ് ,റിലയന്‍സ് ലൈഫ് സയന്‍സ് എന്നീ കമ്പനികള്‍ ഇപ്പോള്‍ തന്നെ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 3 ബില്ല്യന്‍ യൂറോയുടെ വിദേശ മൂലധനം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ നിക്ഷേപിച്ചു.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഐ ഡി എ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എല്ലാം തന്നെ എത്തിയിരുന്നു.പുതിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് അയര്‍ലണ്ട് നല്കുന്ന ടാക്‌സ് ഇളവാണ് കമ്പനികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാന കാരണം.

സണ്‍ ഫാര്‍മയുടെ പിന്മാറ്റം കമ്പനിയുടെ ആഭ്യന്തര പ്രശ്‌നമാണ് എന്നും കൂടുതല്‍ കമ്പനികള്‍ അയര്‍ലണ്ടിലേയ്ക്ക് കടന്നു വരുന്നുണ്ടെന്നും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ വിദഗ്ദര്‍ വ്യക്തമാക്കി 


Scroll To Top