Thursday December 08, 2016
Latest Updates

സണ്‍ ഉടമസ്ഥതയിലുള്ള ചാനലുകള്‍ക്ക് പൂട്ട് വീണേക്കും

സണ്‍ ഉടമസ്ഥതയിലുള്ള ചാനലുകള്‍ക്ക് പൂട്ട് വീണേക്കും

സണ്‍ ടിവി ഗ്രൂപ്പിന്റെ 33 ചാനലുകളുടെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്രം ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതോടെ മലയാളം ചാനലുകളായ സൂര്യ, കിരണ്‍, കൊച്ചു ടിവി ഉള്‍പ്പെടെയുള്ളവയുടെ സംപ്രേഷണം അവസാനിക്കും. കലാനിധി മാരനും സഹോദരന്‍ ദയാനിധി മാരനുമെതിരെ സിബിഐ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചത്.

കേന്ദ്രത്തിന്റെ നിലപാടില്‍ കോടതിയെ സമീപിക്കാന്‍ സണ്‍ ഗ്രൂപ്പിന് അവസരമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ നിന്ന് സര്‍ക്കാരില്‍ നിന്ന് യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സണ്‍ ടിവി ഗ്രൂപ്പ് പറഞ്ഞു. ക്ലിയറന്‍സ് നിഷേധിച്ചിട്ടുണ്ടെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സണ്‍ ഗ്രൂപ്പ് സിഎഫ്ഒ എസ്എല്‍ നാരായണന്‍ പറഞ്ഞു.

കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന്‍ 300ലേറെ ഹൈസ്പീഡ് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് കണക്ഷനുകള്‍ അനുവദിച്ചിരുന്നു. കേസില്‍ ദയാനിധി മാരനും കലാനിധി മാരനുമെതിരെ സിബിഐ അന്വേഷണം നടത്തി വരികയാണ്. എയര്‍സെല്‍ മാക്‌സിസ് കേസില്‍ കലാനിധി മാരനും ടു ജി സ്പ്ക്ട്രം കേസില്‍ ദയാനിധി മാരനും ആരോപണ വിധേയരാണ്.

കഴിഞ്ഞ ഏപ്രിലില്‍ സണ്‍ നെറ്റ്‌വര്‍ക്കിന്റെ കീഴിലുള്ള 40 എഫ്എം ചാനലുകള്‍ മദ്രാസ് ഹൈക്കോടതി സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചു. തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി ആഭ്യന്തമര മന്ത്രാലയത്തിന് കത്തയച്ചെങ്കിലും കോടതി ഉത്തരവില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് സണ്‍ ഗ്രൂപ്പ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ ക്ലിയറന്‍സ് നിഷേധിച്ച നടപടി കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.

Scroll To Top