Thursday May 24, 2018
Latest Updates

സുംബ :അയര്‍ലണ്ടിലെ മലയാളികള്‍ക്കായുള്ള വ്യായാമ പരിശീലന പദ്ധതിയ്ക്ക് തുടക്കമായി

സുംബ :അയര്‍ലണ്ടിലെ മലയാളികള്‍ക്കായുള്ള വ്യായാമ പരിശീലന പദ്ധതിയ്ക്ക് തുടക്കമായി

ഡബ്ലിന്‍:ലോകപ്രശസ്തമായ ഫിറ്റ്‌നസ് രീതിയായ സുംബയുടെ പരിശീലനം ഇനി ഡബ്ലിനിലും.ആരോഗ്യവും ആഹാരരീതികളും ക്രമപ്പെടുത്തുന്ന നടനനിബദ്ധമായ വ്യായാമരീതികളാല്‍ ആത്മവിശ്വാസവും അംഗലാവണ്യവും വര്‍ദ്ധിപ്പിക്കുന്ന കലാരീതി കൂടിയാണ് സുംബ.മലയാളിയായ സുംബ ഇന്‌സ്ട്രക്റ്റര്‍ നയിക്കുന്ന ആദ്യ പരിശീലനക്ലാസിന് കഴിഞ്ഞ ദിവസം സ്വോര്‍ഡ്‌സില്‍ തുടക്കമായി.

പ്രത്യേകമായ ഡാന്‍സ് ഫിറ്റ്‌നസ് രീതിയായാണ് സുംബ അല്ലെങ്കില്‍ സുംബ ഡാന്‍സ് പരിശീലിപ്പിക്കുന്നത്.കൊളംബിയന്‍ ഡാന്‍സറും കൊരിയോഗ്രാഫരുമായ ആല്‍ബെര്‍ട്ടോ ബെറ്റോ പെരെസ് ആണ് തൊണ്ണൂറുകളില്‍ ഇന്ന് കാണുന്ന രൂപത്തില്‍ സുംബ വികസിപ്പിച്ചത്. പ്രധാനമായും ഫിറ്റ്‌നസ് മുന്‍ നിര്‍ത്തിയാണ് സുംബ ഇന്ന് പ്രചരിക്കുന്നത്. മറ്റു ഫിറ്റ്‌നസ് രീതികളില്‍ നിന്ന് വ്യത്യസ്തമായി വളരെ ലളിതവും ഫലപ്രദവും മടുപ്പുളവാക്കാത്തതും ആയതിനാല്‍ സുംബ ഡാന്‍സ് ഫിറ്റ്‌നസിംഗ് ഇന്ന് വളരെയധികം ജനപ്രീതി നേടിയിരിക്കുന്നു.

‘സാധാരണ കണ്ടുവരുന്ന ഫിറ്റ്‌നസ് പ്രോഗ്രാമുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിയാണ് സുംബ ഡാന്‍സ് പിന്‍തുടരുന്നത്. മികച്ച വ്യായാമമെന്ന രീതിയിലാണു ഭൂരിഭാഗം ആളുകളും നൃത്തത്തെ സമീപിക്കുന്നത്. വിവാഹശേഷമോ കുഞ്ഞിന്റെ ജനനശേഷമോ നൃത്തം മറക്കുന്നവരായിരുന്നു മുന്‍പ് അധികവും.ഇന്നു സ്ഥിതി മാറി. ശരീരത്തെയും ആരോഗ്യത്തെയും മികവോടെ സംരക്ഷിക്കാന്‍ വിവാഹശേഷവും പ്രസവശേഷവും നൃത്തം പഠിച്ചു തുടങ്ങുന്നവരേറെ.’ ഡബ്ലിനിലെ മലയാളിയായ സുംബ ഇന്‌സ്ട്രക്റ്റര്‍ സരിക  പറയുന്നു

സാല്‍സ,കൂമ്പിയ,രാഗത്തോന്‍,ഹിപ്‌ഹോപ് എന്നീ നാല് ഇന്റര്‍ നാഷണല്‍ നൃത്ത ശൈലികളുടെ മിശ്രിതമായ രൂപമാണ് താളച്ചുവടുകളെ അധീകരിച്ചുള്ള ബോഡി ഫിറ്റ്‌നസ് ആന്‍ഡ് ടോണിംഗ് ക്രമമായ സുംബ.

‘ഏറെ ജോലി ചെയ്തു തളര്‍ന്ന ഒരാള്‍ പോലും സുംബ ക്ലാസിലെത്തി പാട്ടിനൊപ്പം ചുവടുവയ്ക്കുമ്പോള്‍ അടുത്ത ദിവസത്തേക്കുള്ള ഊര്‍ജമായി അതു മാറുന്നു.സുംബ അടക്കമുള്ള വെസ്‌റ്റേണ്‍ നൃത്തരൂപങ്ങള്‍ എക്‌സര്‍സൈസ് ആയി ചെയ്യുമ്പോള്‍ ആദ്യം പതിയെ തുടങ്ങി പിന്നീടു വേഗത്തിലാക്കുകയാണ്.പതിവായി നൃത്തംചെയ്താല്‍ അമിതവണ്ണം കുറയും. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമാകും. നൃത്തത്തിലെ അംഗചലനങ്ങള്‍ ശരീരത്തിലെ പേശികള്‍ക്കും സന്ധികള്‍ക്കും ഗുണകരമാകുന്നു. സന്ധിവേദന, ബലക്ഷയം എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നൃത്തത്തിലൂടെ കഴിയും’. .

SARI‘മലയാളികള്‍ക്കായി മലയാളത്തില്‍ തന്നെയുള്ള പരിശീലനമാണ് നല്കുന്നത് എന്നതിനാല്‍ ഏറെ താത്പര്യപൂര്‍വമാണ് ആദ്യസ്ഥലത്തെ ക്ലാസുകള്‍ തന്നെ ആരംഭിച്ചത്.ആഴ്ച്ചയില്‍ ഒരു ദിവസം ക്ലാസ് നിശ്ചയിച്ചിരുന്നത് ആദ്യ ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ പരിശീലാനാര്‍ഥികളുടെ താത്പര്യപ്രകാരം രണ്ടു ക്ലാസാക്കി.നൃത്തചുവടുകള്‍ ഉപയോഗിക്കും എന്നതല്ലാതെ നൃത്തം പഠിക്കണം എന്നൊരു നിബന്ധനയും ഇല്ലാത്തതിനാല്‍ യാതൊരു ടെന്‍ഷനും ഇല്ലാതെ ഏതൊരാള്‍ക്കും സുംബ ക്ലാസിനെത്താം’. സരിക  പറയുന്നു

അയര്‍ലണ്ടിലെ മലയാളി വനിതകളുടെ സംഘടനയായ’സഖി’യും ആദ്യ ഘട്ടത്തില്‍ സുംബ പരിശീലനപരിപാടിയില്‍ സഹകരിക്കുന്നുണ്ട്

ഡബ്ലിനില്‍ സ്വോര്‍ഡ്‌സിലാണ് ആദ്യ ക്ലാസ് ആരംഭിച്ചിരിക്കുന്നത്.ശനി, ഞായര്‍ ദിവസങ്ങളില്‍ റിവര്‍വാലിയിലെ സെന്റ് ഫീനിയന്‍സ് കമ്മ്യൂണിറ്റി സെന്ററിലാണ് ക്ലാസ്. ലൂക്കനിലും ടാലയിലും ഉടന്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കും.

സുംബ ക്ലാസുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരും കൂടുതല്‍ സ്ഥലങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കുവാന്‍ താത്പര്യപ്പെടുന്നവരും താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക

(സരിക)0899805756

SUMBA3 

Scroll To Top