Wednesday January 24, 2018
Latest Updates

ലൂക്കനില്‍ സൗജന്യ സുംബ പരിശീലനം ശനിയാഴ്ച

ലൂക്കനില്‍ സൗജന്യ സുംബ പരിശീലനം ശനിയാഴ്ച

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ സുംബ ഫിറ്റ്നസ് ഇന്‍സ്ട്രക്ടറായ സരികയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 24 ശനിയാഴ്ച ലൂക്കന്‍ ബാലിയോവന്‍ കമ്മ്യുണിറ്റി സെന്ററില്‍ വൈകുന്നേരം 3 മണിക്ക് ഏകദിന സൗജന്യ സുംബ ക്ലാസ് നടത്തപ്പെടുന്നു.
ജനപ്രീതി നേടിയ ഡാന്‍സ് ഫിറ്റ്നസ് രീതിയുടെ പേരാണ് സുംബ അല്ലെങ്കില്‍ സുംബ ഡാന്‍സ്. കൊളംബിയന്‍ ഡാന്‍സറും കൊറിയോഗ്രാഫറുമായ ആല്‍ബെര്‍ട്ടോ ബെറ്റോ പെരെസ് ആണ് തൊണ്ണൂറുകളില്‍ ഇന്ന് കാണുന്ന രൂപത്തില്‍ വികസിപ്പിച്ചത്.പ്രധാനമായും ഫിറ്റ്നസ് മുന്‍ നിര്‍ത്തിയാണ് സുംബ ഇന്ന് പ്രചരിക്കുന്നത്. മറ്റു ഫിറ്റ്നസ് രീതികളില്‍ നിന്ന് വ്യത്യസ്തമായി വളരെ ലളിതവും ഫലപ്രദവും മടുപ്പുളവാക്കാത്തതും ആയതിനാല്‍ സുംബ ഡാന്‍സ് ഫിട്നസിംഗ് ഇന്ന് വളരെയധികം ജനപ്രീതി നേടിയിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സരിക – 0899805756

Scroll To Top