Monday December 05, 2016
Latest Updates

അവസാനം സുക്കന്‍ബര്‍ഗ്ഗിന്റെ അക്കൗണ്ടും ഹാക്ക് ചെയ്തു…!

അവസാനം സുക്കന്‍ബര്‍ഗ്ഗിന്റെ അക്കൗണ്ടും ഹാക്ക് ചെയ്തു…!

കയറിക്കയറി മുറത്തില്‍ക്കയറി കൊത്തുക എന്നോ, തീക്കട്ടയില്‍ ഉറുമ്പരിക്കുക എന്നോ ഒക്കെ പറഞ്ഞാല്‍, ദാ… ഇതാണ്. ഫേസബുക്ക് സ്ഥാപകനും, ലോകത്തിലെ എണ്ണം പറഞ്ഞ ശതകോടീശ്വരന്മാരില്‍ ഒരാളുമായ മാര്‍ക്ക് സുക്കന്‍ബര്‍ഗ്ഗിനു പോലും ഹാക്കര്‍മാരില്‍ നിന്നും രക്ഷയില്ല; അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടതായാണ് പുതിയ വാര്‍ത്ത.

ട്വിറ്റര്‍ അടക്കം തന്റെ രണ്ട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് സുക്കന്‍ബര്‍ഗ്ഗ് പറയുന്നത്. ലിങ്ക്ഡ് ഇന്‍, പിന്ററസ്റ്റ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ പൂട്ടു പൊട്ടിക്കാന്‍ പക്ഷേ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. സുക്കന്‍ബര്‍ഗ്ഗിന്റെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ ഇപ്പോള്‍ സുരക്ഷിതമാണെന്നും ഫേസ്ബുക്ക് കമ്പനി അധികൃതര്‍ അറിയിച്ചു.

Scroll To Top