Thursday July 27, 2017
Latest Updates

എട്ടു വയസുകാരനെ പെട്ടിയിലാക്കി നാടുകടത്താന്‍ ശ്രമം !

എട്ടു വയസുകാരനെ പെട്ടിയിലാക്കി നാടുകടത്താന്‍ ശ്രമം !

മൊറോക്ക :എട്ടു വയസുകാരനെ സ്യൂട്ട്‌കെയ്‌സിലാക്കി അതിര്‍ത്തി കടത്താന്‍ ശ്രമം.കുട്ടിയെ സ്യൂട്ട്‌കെയ്‌സിലാക്കി മൊറോക്കോയില്‍നിന്നു സ്‌പെയ്‌നിലെക്യൂയറ്റയിലേക്കു കടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു അമ്മയെ സ്പാനിഷ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അമ്മയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ഉദ്യോഗസ്ഥര്‍ സ്യൂട്ട് കെയ്‌സ് സ്‌കാന്‍ ചെയ്തു പരിശോധിച്ചപ്പോഴാണു കുട്ടിയെ കണ്ടെത്തിയത്.

അനധികൃതമായി സാധനങ്ങള്‍ അതിര്‍ത്തി കടത്തുന്നതു തങ്ങള്‍ പതിവായി കണ്ടെത്താറുള്ളതാണെങ്കിലും ഒരു കുട്ടിയെ കടത്തുന്ന സംഭവം ഇതാദ്യമാണെന്ന്ക്യൂയറ്റ അധികൃതര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനു കുട്ടിയുടെ അച്ഛനെയും പൊലീസ് പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്.

മൊറോക്കോയില്‍നിന്നു ക്യുവേട്ടയിലേക്കു നിരവധി ആഫ്രിക്കക്കാരാണു അനധികൃത കുടിയേറ്റത്തിനു ശ്രമിക്കുന്നത്. നേരത്തെ മെലില്ല തുറമുഖത്ത് 23കാരനായ മൊറോക്കന്‍ സ്വദേശിയെ ഷിപ്പിങ് കണ്ടെയ്‌നറിനുള്ളില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയിരുന്നു.

Scroll To Top