Sunday December 11, 2016
Latest Updates

കൗമാര ആത്മഹത്യ: അയര്‍ലണ്ട് നാലാം സ്ഥാനത്ത്,വിഷാദ രോഗം കാരണമാകുന്നുവെന്ന് പഠനം

കൗമാര ആത്മഹത്യ: അയര്‍ലണ്ട് നാലാം സ്ഥാനത്ത്,വിഷാദ രോഗം കാരണമാകുന്നുവെന്ന് പഠനം

ഡബ്ലിന്‍:കൗമാരക്കാര്‍ അത്മഹത്യ ചെയ്യുന്ന കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ അയര്‍ലണ്ട് നാലാം സ്ഥാനത്ത്. ഡിപ്രഷന്‍ അഥവാ വിഷാദരോഗമാണ് അയര്‍ലണ്ടിലെ കൗമാരക്കാരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നതെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ലോക ആത്മഹത്യാവിരുദ്ധ ദിനത്തില്‍ കൗമാര ആത്മഹത്യ തടയുന്നതിനായി രാജ്യം നടപടിയെടുക്കണമെന്ന് അയര്‍ലണ്ടിലെ മനോരോഗവിദഗ്ദ്ധരുടെ സംഘടന ആവശ്യപ്പെട്ടു. അയര്‍ലണ്ടിനു പുറമെ ലിത്വാനിയ, എസ്റ്റോണിയ, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് കൗമാരക്കാര്‍ കൂടുതലായും ആത്മഹത്യയില്‍ ജീവന്‍ അവസാനിപ്പിക്കുന്നത്.

വിഷാദരോഗമാണ് ഇവിടെ കൗമാരക്കാരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നതില്‍ പ്രദാന കാരണമെന്നും, കൃത്യമായ പദ്ധതികളിലൂടെ ഇത്തരം മാനസിക പ്രശ്നങ്ങള്‍ പരിഹാരിക്കാന്‍ കഴിയുമെന്നും സൈക്കോളജിസ്റ്റായ ടെറി മോറിസി പറഞ്ഞു. സ്പോര്‍ട്സ്, എക്സര്‍സൈസ്, ആരോഗ്യകരമായ ഭക്ഷണം, മാതാപിതാക്കളുമായുള്ള ഊഷ്മളമായ ബന്ധം എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങളെ മറികടക്കാന്‍ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി തന്നെ ആരംഭിക്കേണ്ടതുണ്ട്.

രക്ഷിതാക്കളുമായി എല്ലാം തുറന്നു പറയാനും, ഒരു പ്രശ്നം വരുമ്പോള്‍ അവരുമായി അത് ചര്‍ച്ച ചെയ്യാനും കൗമാരക്കാര്‍ക്ക് കഴിയുന്ന അന്തരീക്ഷം കുടുംബങ്ങളില്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന് മനോരോഗ വിദഗ്ദ്ധനായ ഡോ: ഗാരി ഡയമണ്ട് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സൈക്കോളജിക്കല്‍ സൊസൈറ്റിക്കായി പ്രഭാഷണം നടത്തുകയും ചെയ്യും.

മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും, അവ എങ്ങനെ പരിഹരിക്കാം എന്നും കാട്ടി മൂവെംബര്‍ ഫൗണ്ടേഷന്‍ എന്ന സംഘടന പ്രചോദനജനകമായ ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

വിഷാദമോ, മറ്റ് മാനസിക പ്രശ്നങ്ങളോ ഉള്ളപ്പോള്‍ ഉടന്‍ സഹായം ലഭിക്കാനായി താഴെ പറയുന്ന നമ്പറുകള്‍ ഉപയോഗിക്കുക:
Suicide helplines:
Samaritans 1850 60 90 90 (24-hour helpline)
1Life.ie 1800 247 100 (24-hour helpline)
Pieta House 1800 247 247
Depression helpline:Aware.ie 1890 303 302 (seven days a week, from 10am to 10pm

Scroll To Top