Tuesday December 06, 2016
Latest Updates

യാത്രാ തീവണ്ടികള്‍ സ്വകാര്യവല്‍ക്കരിക്കണമെന്ന് ശുപാര്‍ശ

യാത്രാ തീവണ്ടികള്‍ സ്വകാര്യവല്‍ക്കരിക്കണമെന്ന് ശുപാര്‍ശ

ചരക്കു ഗതാഗതത്തിനു പുറമെ യാത്രാ ട്രെയിനുകളുടെയും നടത്തിപ്പു ചുമതല സ്വകാര്യ മേഖലയെ ഏല്‍പ്പികണമെന്ന് റയില്‍വേ പുനരുദ്ധാരണ കമ്മിറ്റിയുടെ ശുപാര്‍ശ. നീതി ആയോഗ് അംഗങ്ങള്‍ക്കൊപ്പം പ്രമുഖ സാമ്പത്തിക വിദഗ്ധനായ ബിബിക് ഡെബോറിയും അടങ്ങിയ സമിതിയാണ് ഇന്ത്യന്‍ റയില്‍വേയില്‍ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് തയ്യാറാകിയത്. റിപ്പോര്‍ട്ട് ഇന്നു തന്നെ സര്‍ക്കാരിനു സമര്‍പ്പിക്കും.

റയില്‍വേക്കു വേണ്ടി ഒരു പ്രത്യേക ബജറ്റ് ആവശ്യമില്ലെന്നും മറ്റ് ഏതു പൊതുമേഖല കമ്പനിയേയും പോലെ പ്രവര്‍ത്തിച്ചാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രാ ട്രെയിനുകളുടെ നടത്തിപ്പിനു സ്വകാര്യ കമ്പനികളെ അനുവദിക്കണമെന്നതാണു റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. റയില്‍വേ സംരക്ഷണസേനയെ ഒഴിവാക്കി സ്വകാര്യ കമ്പനികളെ സുരക്ഷയടക്കം ഏല്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ചരക്കു നീക്കം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുള്ളതാണ്.

ട്രെയിന്‍ സര്‍വീസുകള്‍ കൂടാതെ റയില്‍വേയുടേതായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, ആശുപത്രികള്‍, കേറ്ററിങ്ങ് തുടങ്ങിയ സേവനങ്ങളും റയില്‍വേയില്‍ നിന്നു മാറ്റുകയോ നിര്‍ത്തലാക്കുകയോ ചെയ്യണമെന്നും ശുപാര്‍ശയുണ്ട്. റയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍, കോച്ചുകളുടെയും വാഗണുകളുടെയും നിര്‍മാണം എന്നിവയും സ്വകാര്യവല്‍ക്കരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

 

Scroll To Top