Thursday December 08, 2016
Latest Updates

പുതിയ സൂയസ് കനാല്‍ തുറന്നു,ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ദൂരം പകുതിയോളം കുറയും,ഇതൊരു ഈജിപ്ത്യന്‍ ചരിത്ര ഗാഥ 

പുതിയ സൂയസ് കനാല്‍ തുറന്നു,ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ദൂരം പകുതിയോളം കുറയും,ഇതൊരു ഈജിപ്ത്യന്‍ ചരിത്ര ഗാഥ 

കെയ്‌റോ :ഏഷ്യക്കും യൂറോപ്പിനുമിടയില്‍ ജലഗതാഗതം എളുപ്പമാക്കി പുതിയ സൂയസ് കനാല്‍ തുറന്നു.തുറമുഖ നഗരമായ ഇസ്മയിലിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍, ഈജിപ്‌റ്!റ് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍സിസിയാണ് കനാല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ഇതോടെ കനാല്‍ വഴി ഒരേസമയം ഇരുവശത്തേക്കും തടസ്സങ്ങളില്ലാതെ കപ്പലുകള്‍ക്ക് സര്‍വ്വീസ് നടത്താനാകും. ഇന്ത്യയില്‍ നിന്നും യൂറോപ്പിലേയ്ക്കുള്ള ദൂരവും സമയവും പകുതിയോളമായി കുറയ്ക്കാന്‍ പുതിയ കനാല്‍ വഴി സാധിക്കും 

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതം ഇരട്ടിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈജിപ്ത് പുതിയ സൂയസ് കനാല്‍ തുറന്നത്. 1869ല്‍ നിര്‍മിച്ച കനാലില്‍ നടത്തുന്ന മൂന്നാമത്തെ പ്രധാന നവീകരണമാണ് ഇതോടെ പൂര്‍ത്തിയായത്. 600 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. നിലവിലുള്ള ജലപാതയിലെ തിരക്ക് ഒഴിവാക്കി വേഗതയേറിയ ഗതാഗതം സാധ്യമാക്കാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഈജിപ്ത് നിലവിലെ കനാലിന് സമാന്തരമായി പുതിയ പാത പ്രഖ്യാപിച്ചത്.

തുടര്‍ന്ന് 43,000 ജോലിക്കാരെ ഉപയോഗിച്ച് 12 മാസം കൊണ്ട് റിക്കാര്‍ഡ് വേഗതയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പാതയാണ് ഇപ്പോള്‍ തുറന്ന് കൊടുത്തിരിക്കുന്നത്.37 കിലോമീറ്റര്‍ പുതുതായി കുഴിക്കുകയും 35 കിലോമീറ്ററില്‍ വീതിയും ആഴവും വര്‍ധിപ്പിച്ചുമാണ് കനാല്‍ ഒരുക്കിയിരിക്കുന്നത്. നവീകരണത്തിനുശേഷം പലയിടത്തും ആഴം നിലവിലുള്ളതിന്റെ അഞ്ചിരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. വീതി 40ശതമാനവും വര്‍ധിച്ചു. വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കി 100 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ സൂയസ് കനാല്‍ സോണും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ, വ്യവസായിക വികസനത്തിനായി 400 ചതുരശ്ര കിലോമീറ്റര്‍ വേറെയും നീക്കിവെച്ചിട്ടുണ്ട്.

കനാലിന്റെ ഉദ്ഘാടനത്തിന് സാക്ഷിയാകാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്!രാന്‍സോ ഒലാന്ദ് അടക്കമുളള രാഷ്ട്ര തലവന്‍മാര്‍ എത്തിയിരുന്നു.121 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ആഗോള ഉത്സവത്തില്‍ ഇന്ത്യയില്‍ നിന്നും മന്ത്രി നിതിന്‍ ഗാഡ്ഗരി പങ്കെടുത്തു ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് തകര്‍ന്ന ഈജിപ്‌റ്!റിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ് കനാല്‍. ജലപാതയുടെ ഉദ്ഘാടന സമയത്ത്, ലോകത്തെ വിവിധ തുറമുഖങ്ങളില്‍ നങ്കൂരമിട്ടിരുന്ന കപ്പലുകളെല്ലാം സൈറന്‍ മുഴക്കി ആദരവ് പ്രകടിപ്പിച്ചത് ശ്രദ്ധേയമായി.

Scroll To Top