Monday December 05, 2016
Latest Updates

ഇനി ജനനേന്ദ്രിയവും മാറ്റി വെയ്ക്കാം..!

ഇനി ജനനേന്ദ്രിയവും മാറ്റി വെയ്ക്കാം..!

ദക്ഷിണ ആഫ്രിക്ക :ഇതാ പുതിയ ഒരു വാര്‍ത്ത.ജനനേന്ദ്രിയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ദക്ഷിണാഫ്രിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ അവകാശപ്പെട്ടിരിക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് ലിംഗം ഛേദിക്കപ്പെട്ടയാളുടെ ജനനേന്ദ്രിയമാണ് ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വീണ്ടും ഘടിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിലെ സ്റ്റെല്ലന്‍ ബോസ്‌ക് സര്‍വ്വകലാശാലയിലെ മെഡിക്കല്‍ ഫാക്വല്‍റ്റിയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

21 വയസ്സുകാരനാണ് മൂന്ന് വര്‍ഷം മുമ്പ് ലിംഗം ചേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. പുതുതായി ഘടിപ്പിച്ച ജനനേന്ദ്രിയത്തിലൂടെ ആ അവയവത്തിന്റെ എല്ലാ പ്രവര്‍ത്തനവും വീണ്ടെടുക്കാനായതായി ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു. ഇതു രംണ്ടാം തവണയാണ് ലിംഗം വെച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയ ലോകത്ത് നടക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം ജനനേന്ദ്രിയം ദാനം ചെയ്തയാളെ കുറിച്ച് സര്‍വ്വകാലാശാല അധികൃതര്‍ വെളിപ്പെടുത്തിയില്ലെങ്കിലും ഇത്തരം അവയവങ്ങള്‍ ദാനം ചെയ്യുന്നവരെ കണ്ടെത്തല്‍ വലിയ വെല്ലുവിളിയാണെന്ന് അവര്‍ അറിയിച്ചു.

പുതിയ ജനനേന്ദ്രിയം രണ്ട് വര്‍ഷത്തിനകം പൂര്‍ണമായും ഉപയോഗപ്രദമാകുമെന്ന് സ്റ്റെല്ലന്‍ബോസ്‌ക് സര്‍വ്വകലാശാലയിലെ യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസര്‍ അന്റര്‍ വാന്‍ഡെര്‍ മെര്‍വെ പറഞ്ഞു. ചേലാകര്‍മ്മത്തിനിടെയാണ് 21കാരന്റെ ജനനേന്ദ്രിയം മുറിക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ 250ഓളം പേര്‍ക്ക് ജനനേന്ദ്രിയം നഷ്ടപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top