Friday January 20, 2017
Latest Updates

ഫുഡ് ഡെലിവറിക്കാരന്റെ തോന്ന്യാസം!…’വൃത്തികെട്ട പണി’ വൈറലാവുമ്പോള്‍

ഫുഡ് ഡെലിവറിക്കാരന്റെ തോന്ന്യാസം!…’വൃത്തികെട്ട പണി’ വൈറലാവുമ്പോള്‍

ഫുഡ് ഡെലിവറിക്കാരന്റെ അവിവേക നടപടി ലിഫ്റ്റിലെ ക്യാമറയില്‍ കുടുങ്ങി!ഫുഡ് ഡെലിവറിക്ക് മുമ്പ് ഇയാള്‍ ലിഫ്റ്റില്‍ മൂത്രമൊഴിക്കുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്. ശേഷം ഇയാള്‍ ഷര്‍ട്ടില്‍ മൂക്ക് തുടയ്ക്കുന്നതും കാണാം. വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.

ഡെലിവറി പാക്ക് കടിച്ചുപിടിച്ചുകൊണ്ടായിരുന്നു ഇയാള്‍ ലിഫ്റ്റില്‍ മൂത്രമൊഴിച്ചത്. ഈ നേരം ലിഫ്റ്റിലോ പുറത്തോ ആരുമുണ്ടായിരുന്നില്ല. കാഴ്ചയില്‍ ലോബിയില്‍ ബാത്ത്റൂമുള്ള ഹോട്ടലിലാണ് ഇയാള്‍ ഡെലിവറിക്ക് പോയതെന്നും, എന്നിട്ടും ലിഫ്റ്റില്‍ മൂത്രമൊഴിച്ചത് എന്തിനാണെന്നും വീഡിയോ കണ്ട ഒരാള്‍ ചോദിക്കുന്നു.ഇനി മൂത്രപ്പുരയാണോ എന്ന് സംശയിച്ച് ലിഫ്റ്റില്‍ കയറിപ്പോയി പിടിച്ചു നില്‍ക്കാനാവാതെ കാര്യം സാധിച്ചതാവും എന്നാണ് മറ്റൊരു കൂട്ടരുടെ വാദം.ഏതായാലും വൃത്തികെട്ട ഈ പണി വൈറലാവുമെന്ന് ആ പാവം മനുഷ്യന്‍ അറിഞ്ഞിരിക്കാനിടയില്ല!

Scroll To Top